ad
Deshabhimani

മഞ്ഞണിഞ്ഞ്‌ വാഗമൺ

ഗ്ലാസ്‌ബ്രിഡ്‌ജും മരതക താഴ്‌വാരവും കടന്ന്

vagamon

വാഗമണ്ണിലെ പാരാ ഗ്ലൈഡിങ്ങ് ചാമ്പ്യൻഷിപ്പ് (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Nov 30, 2025, 12:15 AM | 1 min read

ഇടുക്കി

ചില്ലുപാലത്തിന്‌ മുകളിലൂടെ വാഗമണ്ണിന്റെ മലയടിവാരവും പകരുന്ന കാഴ്‌ച ഒന്നുവേറെ തന്നെ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നീളം കൂടിയ ചില്ലുപാലം വാഗമൺ അഡ്വഞ്ചർ പാർക്കിൽ സ്ഥാപിച്ചതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടായത്. സദാസമയം വീശുന്ന ഇളം കാറ്റും തൊട്ടുരുമ്മി തലോടി കടന്നുപോകുന്ന കോടമഞ്ഞും ആസ്വദിക്കാം. വാഗമൺ അഡ്വഞ്ചർ പാർക്കിലും സഞ്ചാരികളുടെ തിരക്കേറുകയാണ്‌. കോലാഹലമേട് കാരവൻ പാർക്കും ചുരുങ്ങിയ വർഷത്തിനുള്ളിൽ ആഭ്യന്തര ടൂറിസ്റ്റുകളെ വാഗമണ്ണിലേക്ക്‌ ആകർഷിക്കും. ലോകപ്രശസ്തരായ ചാമ്പ്യന്മാർ പങ്കെടുക്കുന്ന പാരാ ഗ്ലൈഡിങ്ങ് ചാമ്പ്യൻഷിപ്പ് വിനോദത്തെക്കാൾ സാഹസികത ഇഷ്ടപ്പെടുന്ന ചാമ്പ്യന്മാരുടെ ഇഷ്ടകേന്ദ്രമാക്കി. കഴിഞ്ഞ ഓണം സീസണിൽ മൊട്ടകുന്നിലും പൈൻ വാലിലുമായി10 ലക്ഷം വിനോദസഞ്ചാരികളാണ് വന്നുപോയത്. വർഷം 15 ലക്ഷത്തിലേക്ക് എത്തിക്കുന്നതിനുള്ള തീവ്രമായ വികസന പ്രവർത്തനങ്ങൾക്കാണ് ജില്ലാ ടൂറിസം വികസന അതോറിറ്റി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വർഷം മുതൽ വാഗമൺ കോലാഹലമേട് പാർക്കിന്റെ പ്രവേശന കമാനത്തോടെ ചേർന്ന് ഫ്ലവർ ഗാർഡൻ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിട്ടുണ്ട്. നിരവധി പേർക്ക് തൊഴിൽ നേരിട്ടുംപരോക്ഷമായി ആയിരത്തിലധികം കുടുംബങ്ങൾക്ക് നിത്യവരുമാനം ലഭിക്കുന്ന മാർഗമായി. വാഗമൺ വിനോദസഞ്ചാര മേഖല മാറി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home