ഐക്യദാർഢ്യവുമായി പത്രപ്രവർത്തക യൂണിയൻ

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇടുക്കി പ്രസ് ക്ലബ് നടത്തിയ ഐക്യദാർഢ്യസമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കെ ശിവരാമൻ ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. ലേബർ കോഡ് പിൻവലിക്കുക, വേജ് ബോർഡ് പുനഃസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രകടനത്തിൽ നിരവധി മാധ്യമപ്രവർത്തകർ പങ്കെടുത്തു. പ്രസ് ക്ലബ്ബിനു സമീപത്തുനിന്നും ആരംഭിച്ച പ്രകടനം ഗാന്ധിസ്‌ക്വയർ ചുറ്റി പ്രസ് ക്ലബ്ബിനു മുന്നിൽ സമാപിച്ചു. തുടർന്ന് ഐക്യദാർഢ്യ സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കെ ശിവരാമൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വിനോദ് കണ്ണോളിൽ അധ്യക്ഷനായി. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, മുൻ പ്രസിഡന്റുമാരായ ഹാരിസ് മുഹമ്മദ്, സോജൻ സ്വരാജ്, ജോയിന്റ് സെക്രട്ടറി അഖിൽ സഹായി, ട്രഷറർ ആൽവിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.










0 comments