ദേശീയ പണിമുടക്ക്
ജില്ല സ്തംഭിക്കും

ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ അടിമാലിയിൽ നടത്തിയ പ്രകടനം
ഇടുക്കി
തൊഴിൽ കോഡുകൾ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യത്തെ തൊഴിലാളിവർഗം ബുധൻ അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ ജില്ല സ്തംഭിക്കും. ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജില്ലയിലും സമരം സംഘടിപ്പിക്കുന്നത്.
തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി നിര്‍ദേശം പിന്‍വലിക്കുക, വിത്തുബില്‍ ഉപേക്ഷിക്കുക, ആണവ ഉൗർജമേഖലയെ സ്വകാര്യവൽക്കരിക്കുന്ന ശാന്തിബില്‍ 2025 പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് മേഖലയുടെ 100 ശതമാനം സ്വകാര്യ പങ്കാളിത്തം ഉപേക്ഷിക്കുക, പൊതുമേഖല ഓഹരി വില്‍പ്പനയും ആസ്തി വില്‍പ്പനയും അവസാനിപ്പിക്കുക, നിശ്ചിതകാല തൊഴില്‍ തള്ളിക്കളയുക, കരാറുവൽക്കരണം അവസാനിപ്പിച്ച് തൊഴില്‍ സ്ഥിരത ഉറപ്പാക്കുക, തുല്യജോലിക്ക് തുല്യ വേതനം നല്‍കുക, തൊഴിലായി വിരുദ്ധമായ 2021 എച്ച്ആര്‍ പോളിസി പിന്‍വലിക്കുക, തൊഴിലാളികൾക്ക് മികച്ച പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ പതിമൂന്നിന ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പണിമുടക്കിന് മുന്നോടിയായി പ്രകടനവും നടത്തി. വ്യാപാരികൾ കടകന്പോളങ്ങൾ അടച്ചും സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കാതെയും സമരത്തിൽ പങ്കുച്ചേരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.










0 comments