Deshabhimani

അടിമാലി താലൂക്ക് ആശുപത്രിയോട്‌ അവഗണന

ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ എകെഎസ്‌ മാർച്ച്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2025, 12:00 AM | 1 min read

അടിമാലി

അടിമാലി താലൂക്ക് ആശുപത്രിയോടുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണനയ്ക്കെതിരെ ആദിവാസി ക്ഷേമസമിതി നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച് നടത്തും. ചൊവ്വ രാവിലെ 10ന് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി ഉദ്ഘാടനം ചെയ്യും. ആശുപത്രിയോട് തികഞ്ഞ അവഗണനയാണ് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി സ്വീകരിക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും ഭക്ഷണം നൽകുന്ന പദ്ധതിയിൽ കാന്റീൻ നടത്തിപ്പുകാരനുമായി ചേർന്ന് ലക്ഷങ്ങളുടെ വെട്ടിപ്പാണ് യുഡിഎഫ് നടത്തിയത്. ആശുപത്രിയിൽനിന്നും ഡിസ്ചാർജായ രോഗികളുടെ പേരിൽ ദിവസങ്ങളോളം ഭക്ഷണം നൽകിയതായാണ് വ്യാജ രേഖകളുണ്ടാക്കിയത്‌. ആദിവാസി വിഭാഗങ്ങളെ മോശക്കാരാക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണനിർവഹണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് തികഞ്ഞ അനാസ്ഥയാണ് വരുത്തിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന്ശേഷം 25 കോടിയിലധികമാണ് വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. എന്നാൽ, ആശുപത്രിയെ മോശമാക്കാനാണ് യുഡിഎഫ് ഭരണസമിതിയുടെ ശ്രമം. ഇതിനെതിരെ സിപിഐ എം ഓഫീസ് പരിസരത്തുനിന്നും മാർച്ച് ആരംഭിക്കുമെന്ന് എകെഎസ്‌ ഏരിയ പ്രസിഡന്റ് ഗോപി രാമൻ, സെക്രട്ടറി എം ആർ ദീപു എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home