വടംവലി മത്സരം; സ്വാഗതസംഘം ഓഫീസ് തുറന്നു

ടാക്സി ഡ്രൈവേഴ്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ സ്വാഗതസംഘം ഓഫീസ് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യുന്നു
ചെറുതോണി
ടാക്സി ഡ്രൈവേഴ്സ് യൂണിയൻ(സിഐടിയു) തങ്കമണി യൂണിറ്റ് സംഘടിപ്പിക്കുന്ന 21–ാ-മത് അഖില കേരള വടംവലി മത്സരത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്‌തു. ഒക്ടോബർ രണ്ട് വൈകിട്ട് തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിലാണ് മത്സരം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രധാന ടീമുകൾ മാറ്റുരയ്ക്കും. സ്വാഗതസംഘം ഭാരവാഹികളായ ബിനോയ് ജോസഫ്(പ്രസിഡന്റ്), ഭുവനേന്ദ്രൻ നായർ(സെക്രട്ടറി), റോയി കുന്നുംപുറം(കൺവീനർ), ബിജു ജോർജ്(ജനറൽ കൺവീനർ) എന്നിവർ സംസാരിച്ചു.








0 comments