സത്രത്തിൽ വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടൽ അടപ്പിച്ചു

കിണറ്റിലെ വെള്ളത്തിൽ പൂച്ച ചത്തനിലയിൽ
വണ്ടിപ്പെരിയാർ
ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ സത്രത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ വൃത്തിഹീനമായി കണ്ടെത്തിയ വ്യാപാരസ്ഥാപനം അടപ്പിച്ചു. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റിൽ പൂച്ച ചത്ത് കിടക്കുന്നത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കിണറ്റിൽ പൂച്ച ചത്തുകിടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ സെക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും സ്ഥാപന ഉടമ അവഗണിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാതെ സ്ഥാപനം തുറന്നതിനാൽ ഹെൽത്ത് ഇൻസ്‌പെക്ടർ കടപൂട്ടി സീൽ ചെയ്തു. പഞ്ചായത്ത് ലൈസൻസ്, ആരോഗ്യവകുപ്പിന്റെ ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് പരിശോധനയ്‌ക്ക് നേതൃത്വം നല്കിയ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജിമോൻ അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജാസ്മിൻ, ശ്യാം, മഹിന്ദ്രൻ, അഞ്ജലി, അരവിന്ദ് എന്നിവർ പങ്കെടുത്തു. ഹെൽത്ത് കാർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും തുടർ പരിശോധനയിൽ നടപടി സ്വീകരിക്കും.










0 comments