ad
Deshabhimani

കട്ടപ്പന–കമ്പം തുരങ്കപാത സ്വാഗതാര്‍ഹമെന്ന് 
കോണ്‍ഗ്രസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2025, 12:15 AM | 1 min read

കട്ടപ്പന

കട്ടപ്പന-–കമ്പം തുരങ്കപാതയെ സ്വാഗതംചെയ്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി. മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ എം ജിനദേവന്‍ പഠനഗവേഷണ കേന്ദ്രം കാല്‍വരിമൗണ്ടില്‍ സംഘടിപ്പിച്ച നവ ഇടുക്കി പുതുവഴികള്‍ എന്ന സെമിനാറിലാണ് ഇതുസംബന്ധിച്ച ആശയം അവതരിപ്പിച്ചത്. ഗ്രീന്‍വാലി ടൂറിസം കമ്പനി തുരങ്കപാതയുടെ സാധ്യതാ പഠനം നടത്താന്‍ തീരുമാനിച്ചത് പ്രതീക്ഷനല്‍കുന്നു. ടൂറിസം, വാണിജ്യ മേഖലകളില്‍ കട്ടപ്പനയുടെ മുന്നേറ്റത്തിന് വഴിതുറക്കും. വര്‍ഷങ്ങള്‍ക്ക്മുമ്പ് ഇരട്ടയാറില്‍നിന്ന് അഞ്ചുരുളിയിലേക്ക് തുരങ്കം നിര്‍മിച്ചിട്ടുള്ളതിനാല്‍ ഇത് അസാധ്യമല്ല. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home