ad
Deshabhimani

ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് 
അസോസിയേഷൻ ജില്ലാ സമ്മേളനം 17ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2025, 12:15 AM | 1 min read

രാജാക്കാട്‌

കേരള ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം 17ന് രാജാക്കാട്‌ നടക്കും. രാവിലെ 10.30ന് സമ്മേളനനഗറിൽ പതാക ഉയര്‍ത്തും. സമ്മേളനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ക്കുമായി രാവിലെ 10 മുതൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടക്കും. പകൽ 2.30 ന് രാജാക്കാട് ബസ് സ്റ്റാൻഡിൽനിന്നും ആരംഭിക്കുന്ന പ്രകടനം ടൗൺ ചുറ്റി സമ്മേളന നഗരിയായ ദിവ്യജ്യോതി പാരീഷ് ഹാളിൽ സമാപിക്കും. പൊതുസമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റ്യൻ കാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്യും. സമ്മേളന ഹാളിന് സമീപം നടക്കുന്ന ഹോട്ടല്‍ എക്സ്പോ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിക്കും. വിവിധ കലാപരിപാടികളും നടക്കും. കെഎച്ച്ആർഎ സംസ്ഥാന സെക്രട്ടറി ജെ ജയപാൽ സംഘടന റിപ്പോർട്ടിങ് നടത്തും. മറ്റ്‌ നേതാക്കളും പങ്കെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ പ്രസിഡന്റ്‌ എം എസ് അജി, സ്വാഗത സംഘം ചെയർമാൻ കെ എം ജോർളി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ജെ ജോസ്, വനിത വിങ് ജില്ല പ്രസിഡന്റ്‌ മായ സുനിൽ, ജെയിംസ് മാങ്ങാത്തൊട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home