ad
Deshabhimani

വോട്ടവകാശ നിഷേധം

ജീവനക്കാരും 
അധ്യാപകരും പ്രതിഷേധിച്ചു

ngo

ജീവനക്കാർക്കും അധ്യാപകർക്കും വോട്ടവകാശം നിഷേധിച്ചതിനെതിരെ എഫ്‌എസ്‌ഇടിഒ കലക്‌ടറേറ്റിനുമുന്പിൽ നടത്തിയ ധർണ എൻജിഒ യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി എം ഹാജറ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 19, 2026, 12:15 AM | 1 min read

തൊടുപുഴ

വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ച ഇലക്ഷൻ കമീഷൻ നടപടിക്കെതിരെ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരി ഓഫീസിന് മുന്നിൽ പ്രകടനവും യോഗവും നടത്തി. തെരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിച്ച സംസ്ഥാനത്തെ 20,000ഓളം പേര്‍ക്കാണ് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത്. മുഴുവൻ ജീവനക്കാർക്കും വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നും വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ജോലികൾ ചെയ്‍ത ബിഎൽഒമാരുടെ വർധിപ്പിച്ച വേതനവും പോളിങ്‌ ദിവസം ഡ്യൂട്ടിചെയ്ത ബിഎൽഒമാരുടെ വേതനവും അടിയന്തരമായി വിതരണം ചെയ്യണം. ബിഎൽഒമാർക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വി കെ ഉദയൻ, എസ് സുനിൽകുമാർ, എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ്‌ എം ആർ അനിൽകുമാർ, കെജിഒഎ ജില്ല പ്രസിഡന്റ്‌ ബിജു സെബാസ്റ്റ്യൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ടി ജി രാജീവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home