ദേശീയ പണിമുടക്ക്
മധ്യമേഖലാ ജാഥയ്ക്ക് ഊഷ്‌മള വരവേൽപ്പ്

മധ്യമേഖല വാഹന പ്രചാരണ ജാഥ കട്ടപ്പനയിൽ എത്തിച്ചേർന്നപ്പോൾ ക്യാപ്റ്റൻ സി പി മുരളി, വൈസ് ക്യാപ്റ്റൻ എം ഹംസ, അംഗങ്ങൾ എന്നിവരെ സ്വീകരിക്കുന്നു
ഇടുക്കി
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–-ജന വിരുദ്ധ നയങ്ങൾക്കെതിരെ ജൂലൈ ഒമ്പതിലെ ദേശീയ പണിമുടക്കിന് മുന്നോടിയായുള്ള മധ്യമേഖല വാഹന പ്രചാരണ ജാഥക്ക് ഇടുക്കിയിൽ ഗംഭീരവരവേൽപ്പ്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, പ്രതിമാസ മിനിമം വേതനം 26,000 രൂപയാക്കുക, കരാർ തൊഴിലാളികൾക്ക് ജോലിക്ക് തുല്യമായ വേതനം നൽകുക, തൊഴിലുറപ്പിൽ 200 തൊഴിൽ ദിനങ്ങളാക്കി 600 രൂപ പ്രതിദിനം വേതനമാക്കുക, നിർമാണ തൊഴിലാളികളെയും സ്‌കീം വർക്കർമാരെയും ഇഎസ്‌ഐ പരിധിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ച മൂന്നാർ രാജാക്കാട്, ഉടുമ്പൻചോല, കട്ടപ്പന, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് സ്വീകരണം നൽകിയത്. എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ക്യാപ്റ്റനായ മധ്യമേഖല ജാഥയ്‌ക്കാണ് ആവേശകരമായ സ്വീകരണം നൽകിയത്. ജാഥാ ക്യാപ്റ്റനു പുറമെ വൈസ് ക്യാപ്റ്റൻ എം ഹംസ, മാനേജർ ടി ബി മിനി ജാഥാംഗങ്ങളായ കെ പി മേരി, കെ സി ജയപാലൻ, ജേക്കബ്ബ് ഉമ്മൻ, കോരണി സനിൽ, പി ടി ഉണ്ണികൃഷ്ണൻ, അനിൽ രാഘവൻ, ആനീസ് ജോർജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മൂന്നാറിൽ ജി എൻ ഗുരുനാഥൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി, വി ഒ ഷാജി, അഡ്വ. എ രാജ എംഎൽഎ, കെ കെ വിജയൻ, ആർ ഈശ്വരൻ, എം ലക്ഷ്മണൻ, പി മുത്തുപ്പാണ്ടി, പി പഴനിവേൽ, സി ചന്ദ്രബാൽ എന്നിവർ സംസാരിച്ചു. രാജാക്കാട് ഐക്യട്രേഡ് യൂണിയൻ ജാഥയ്ക്ക് രാജാക്കാട് ഉജ്വല സ്വീകരണം നൽകി. കെ കെ തങ്കപ്പൻ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ വി എ കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. എംഎം മണി എംഎൽഎ, പി എസ് രാജൻ, കെ എസ് മോഹനൻ,ആർ തിലകൻ എന്നിവർ സംസാരിച്ചു. ശാന്തൻപാറ ഏരിയായിൽ ഉടുമ്പൻചോലയിൽ സ്വീകരണം നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എൻ പി സുനിൽകുമാർ, വി എൻ മോഹനൻ, വി വി ഷാജി എന്നിവർ സംസാരിച്ചു. കട്ടപ്പന കോരിച്ചൊരിഞ്ഞ മഴയിലും ആവേശം കെടാതെ സംയുക്ത ട്രേഡ് യൂണിയൻ മധ്യമേഖല വാഹന പ്രചാരണ ജാഥയ്ക്ക് കട്ടപ്പനയിൽ ഉജ്വല സ്വീകരണം. കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ സി പി മുരളി, വൈസ് ക്യാപ്റ്റൻ എം ഹംസ, മാനേജർ മിനി തോമസ്, അംഗങ്ങളായ കെ സി ജയപാലൻ, അനിൽ രാഘവൻ എന്നിവരെ സ്വീകരിച്ചു. യോഗത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി, ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, പ്രസിഡന്റ് ആർ തിലകൻ, എഐടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ്, ജില്ലാ കമ്മിറ്റിയംഗം സി കെ കൃഷ്ണൻകുട്ടി, നേതാക്കളായ വി ആർ സജി, ടി എസ് ബിസി, മാത്യു ജോർജ്, വി ആർ ശശി, ടോമി ജോർജ്, സി ആർ മുരളി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജാഥവണ്ടിപ്പെരിയാറിൽ സ്വീകരണമേറ്റുവാങ്ങി. ചൊവ്വാഴ്ച രാവിലെ മുണ്ടക്കയത്ത്നിന്ന് കോട്ടയം ജില്ലയിലേക്ക് ജാഥയെ വരവേൽക്കും.










0 comments