ജോൺ പെന്നിക്വിക്കിന്റെ ജന്മദിനം
മിഴിവോടെ തിളങ്ങി മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാർ അണക്കെട്ടും പരിസരവും അലങ്കരിച്ചപ്പോള്‍
കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പിയും ബ്രിട്ടീഷ് മിലിറ്ററി എൻജിനിയറുമായിരുന്ന കേണൽ ജോൺ പെന്നിക്വിക്കിന്റെ 185-ാം ജന്മദിനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടും പരിസരവും വർണ വിളക്കുകൾ കൊണ്ട് അലങ്കരിച്ചു. പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയ്‍ക്കുള്ളിൽ പെരിയാർ നദിക്ക് കുറുകെ നിർമിച്ചിട്ടുള്ള മുല്ലപ്പെരിയാർ അണക്കെട്ട് തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജലസ്രോതസ്സാണ്. അണക്കെട്ടിൽനിന്നുള്ള വെള്ളം തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ജില്ലകളുടെ കുടിവെള്ള, കാർഷിക ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നു. രണ്ടുതവണ വെള്ളപ്പാച്ചിലിൽ തകർന്നതിനെ തുടർന്ന് മദ്രാസ് പ്രസിഡൻസി പദ്ധതി ഉപേക്ഷിച്ചെങ്കിലും സ്വന്തം ചെലവിൽ അണക്കെട്ട് നിർമിച്ച മനുഷ്യന്റെ ത്യാഗത്തെ ആദരിക്കാൻ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 15 വലിയതോതിൽ തമിഴ്നാട്ടിൽ ആഘോഷിക്കുന്നു. ബുധനാഴ്‍ച തന്നെ അണക്കെട്ടും പരിസരവും ദീപാലങ്കാരങ്ങളാൽ വർണ്ണ വിസ്മയം തീർത്തു. അണക്കെട്ടിന്റെ പ്രവേശന കവാടവും ഷട്ടർ പ്രദേശങ്ങളും ഉൾപ്പെടെ മുഴുവൻ ഭാഗവും മിന്നിത്തിളങ്ങി. മുല്ലപ്പെരിയാർ അണക്കെട്ടിലെ തമിഴ്നാടിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് ക്രമീകരണങ്ങൾ ചെയ്‍തത്.










0 comments