വയോധികയെ ചുട്ടുകൊന്നകേസില്‍ സഹോദരി പുത്രന് ജീവപര്യന്തം

സുനിൽ കുമാർ

സ്വന്തം ലേഖകൻ
Published on Dec 20, 2025, 12:15 AM | 1 min read
മൂലമറ്റം
മുട്ടം തോട്ടുങ്കരയിൽ വയോധികയെ ചുട്ടുകൊന്നകേസില്‍ സഹോദരി പുത്രന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഊളാനിയില്‍ സരോജിനിയെ (72) കൊലപ്പെടുത്തിയ കേസില്‍ സഹോദരി പുത്രൻ സുനില്‍കുമാറിനെ അഡിഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് എസ് എസ് സീനയാണ് ശിക്ഷിച്ചത്. മുട്ടം സ്വദേശിനിയായ സരോജിനിയെ 2021 മാര്‍ച്ച് 31ന് പുലര്‍ച്ചെ സഹോദരിപുത്രന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു.
മരണം കൊലപാതകം അല്ലെന്ന് വരുത്തിതീര്‍ക്കാന്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു. അടുപ്പില്‍നിന്ന് തീയാളി റബ്ബര്‍ ഷീറ്റ് കത്തിയാണ് അപകടമുണ്ടായതെന്നാണ് സുനില്‍കുമാര്‍ ആദ്യം പൊലീസിന് മൊഴിനല്‍കിയത്. പിന്നീട് അന്വേഷണത്തില്‍ പെട്രോള്‍പമ്പില്‍നിന്നും സുനില്‍കുമാര്‍ പെട്രോള്‍ വാങ്ങിയതായി കണ്ടെത്തി. ശാസ്ത്രീയ പരിശോധയെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുട്ടം എസ്എച്ച്ഒ വി ശിവകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി.










0 comments