ശങ്കരപാണ്ഡ്യൻമെട്ടിൽ കുന്നിടിച്ച് നിർമാണം
കണ്ടില്ലെന്ന് നടിച്ച് റവന്യു അധികൃതർ

ശങ്കരപാണ്ഡ്യൻമെട്ടിൽ അനധികൃതമായി നടക്കുന്ന റോഡ് നിർമാണം

സ്വന്തം ലേഖകൻ
Published on Oct 05, 2025, 12:15 AM | 1 min read
ശാന്തൻപാറ
പൂപ്പാറയ്ക്ക് സമീപം ശങ്കരപാണ്ഡ്യൻമെട്ടിൽ ചെങ്കുത്തായമല ഇടിച്ച് നിരത്തി റോഡ് നിർമാണവും അനധികൃത കെട്ടിട നിർമാണങ്ങളും തുടരുന്നു. പഞ്ചായത്തിൽനിന്നോ വില്ലേജ് ഓഫീസിൽനിന്നോ അനുമതിയില്ലാതെയാണ് മലനിരകൾ ഇടിച്ച് വൻകിടനിർമാണങ്ങൾ നടത്തുന്നത്. നിലവിൽ മലയ്ക്കുചുറ്റും റോഡ് രൂപപ്പെട്ടുകഴിഞ്ഞു. ജില്ലയിലെ പ്രധാന ഭൂ മാഫിയാ സംഘത്തിന്റെ നേതൃത്വത്തിലാണ് അനധികൃത നിർമാണമെന്നാണ് സൂചന. ശക്തമായ മഴ പെയ്താൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുടിലതന്ത്രങ്ങളുമായി റിസോർട്ട് മാഫിയ ഭൂമികൈവശപ്പടുത്തിയവർ പലർക്കായി അഞ്ച് സെന്റും പത്തു സെന്റും മുറിച്ച് വിൽക്കും. ഇവിടെ വീടുവയ്ക്കുന്നതിന് അനുമതി വാങ്ങും. ഇതിനുശേഷം വൻകിട റിസോർട്ടുകൾ കെട്ടിയുയർത്തുകയാണ് പതിവ്. നിർമാണം പൂർത്തിയായാൽ യഥാർഥ ഉടമയുടെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യും. മഴകനത്താൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധർ പറയുന്നു.









0 comments