ad
Deshabhimani

കെഎസ്ടിഎ ജില്ലാ സമ്മേളനം സമാപിച്ചു

ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുക

ksta

കെഎസ്ടിഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ–സാംസ്കാരിക സമ്മേളനം സംസ്ഥാന വെെസ് പ്രസിഡന്റ് എം എസ് പ്രശാന്ത് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 12, 2026, 12:15 AM | 1 min read

നെടുങ്കണ്ടം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹത്തിനെതിരെ ഫെബ്രുവരി 12ന് രാജ്യത്തെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കണമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ കെഎസ്‌ടിഎയും പണിമുടക്കിന്‌ എല്ലാ പിന്തുണയും നൽകും. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക. സർവീസിലുള്ള അധ്യാപകർക്ക് ടെറ്റ് പരീക്ഷ ഒഴിവാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഷയവുമായി ബന്ധപ്പെട്ട നിയമനങ്ങൾ എത്രയും വേഗം നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ പ്രശാന്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ഏഴ്‌ ഉപജില്ലകളിൽനിന്നും പ്രതിനിധികൾ റിപ്പോർട്ടിൻമേൽ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന എക്‌സിക്യുട്ടീവംഗം എം രമേശ്‌ മറുപടി പറഞ്ഞു. സംഘാടകസമിതി കൺവീനർ കെ എം മനുമോൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home