ad
Deshabhimani

സമ്മിശ്രകൃഷിയിലെ സെലിൻ ടച്ച്‌

selin

സെലിൻ

avatar
സ്വന്തം ലേഖകൻ

Published on Aug 20, 2025, 12:15 AM | 1 min read

ചെറുതോണി

മണ്ണറിഞ്ഞ്‌ വിത്തെറിഞ്ഞാൽ ഭൂമിയിൽ പൊന്നുവിളയിക്കാനാകുമെന്നാണ്‌ സെലിന്റെ ജീവിതപാഠം. സമ്മിശ്ര കൃഷിയിലൂടെ വിജയവഴിതാണ്ടിയ ഇ‍ൗ വീട്ടമ്മ കൃഷിയിൽ പുതു മാതൃകതീർക്കുകയാണ്‌. കഞ്ഞിക്കുഴി ചന്ദ്രൻകുന്നേൽ സെലിൻ മാത്യുവാണ് തന്റെ നാല്‌ ഏക്കർ കൃഷിയിടത്തിൽ പൊന്നുവിളയിക്കുന്നത്‌. കൊക്കോ, ജാതി, ഗ്രാമ്പു, റബർ തുടങ്ങിയ ദീർഘകാല നാണ്യവിളകൾക്ക് പുറമേ കപ്പ, വാഴ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങി സെലിന്റെ തോട്ടത്തിൽ വിളയാത്തതൊന്നുമില്ല. ഇടക്കാല കൃഷികളും ധാരാളമുണ്ട്. കൃഷി ജോലികളിലെല്ലാം സ്വന്തം മേൽനോട്ടവും കരസ്പർശവും ഉണ്ടാകണമെന്ന്‌ ഇ‍ൗ വീട്ടമ്മയ്‌ക്ക്‌ നിർബന്ധമാണ്‌. സഹായികളുണ്ടെങ്കിലും ഓരോ ചുവടിലും സെലിന്റെ കണ്ണും കരളുമെത്തും. ഓരോയിനം കൃഷിക്കും വരുമാനത്തിലും വിളവിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും, സമ്മിശ്ര കൃഷിയിൽ ശരാശരി വരുമാനം ലഭിക്കുമെന്നാണ് വനിതാകർഷകയുടെ ജീവിതസാക്ഷ്യം. കൃഷിയോടുള്ള ആത്മാർഥതയും അധ്വാനവും വിജയത്തിലേക്കുള്ള വഴികാട്ടിയാകുമെന്നതിന്റെ തെളിവാണ് സെലിന്റെ ജീവിതം. അതേസമയം, അറിയപ്പെടുന്ന വനിതാ കർഷകയായിട്ടും പഞ്ചായത്ത് കർഷകദിനത്തിൽ ഇവരെ പരിഗണിച്ചില്ലെന്നുള്ള ആക്ഷേപവുമുയരുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home