ad
Deshabhimani

ഹരിതമണിഞ്ഞ് ഈ പോളിങ് ബൂത്ത്

vote

കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസിലെ ഹരിത പോളിങ് ബൂത്ത്

വെബ് ഡെസ്ക്

Published on Dec 09, 2025, 12:15 AM | 1 min read

കട്ടപ്പന

കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ പരിസ്ഥിതി സൗഹൃദ ഹരിത പോളിങ് ബൂത്ത് തയാറായി. നഗരസഭയിലെ കല്ലുകുന്ന് വാര്‍ഡിലെ പോളിങ് സ്റ്റേഷനാണ് ഇവിടം. പനമ്പ്, ഓല, മുള, ഈറ്റ, പായ, കച്ചി തുടങ്ങിയവ ഉപയോഗിച്ചാണ് ശുചിത്വ മിഷന്റെ സഹകരണത്തോടെ ബൂത്ത് സജ്ജമാക്കിയിരിക്കുന്നത്. സ്‌കൂളിലേക്കുള്ള പാതയുടെ ഇരുവശങ്ങളിലും ഹരിതചട്ടം പാലിച്ച് വിവിധതരം വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച അലങ്കാരങ്ങളുമുണ്ട്. ബൂത്തില്‍ ആളുകള്‍ക്ക് വിശ്രമിക്കാനും ഇടമുണ്ട്. ദാഹമകറ്റാന്‍ മണ്‍കൂജയില്‍ കുടിവെള്ളവും. സമ്മതിദാനത്തിന്റെ പ്രാധാന്യവും ബോധവല്‍ക്കരണവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ സെല്‍ഫി പോയിന്റും. നിര്‍മാണത്തിലെ മികവാണ് ബൂത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. എല്ലാ ബൂത്തുകളും ഹരിതചട്ടം പാലിക്കണമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home