ഹൈറേഞ്ചിൽ കപ്പ കൃഷിയാണ് ഇനി വൈറൽ

ഇടുക്കി
വേനൽ മഴ ലഭിച്ചു തുടങ്ങിയതോടെ ഹൈറേഞ്ചിൽ കപ്പകൃഷി വീണ്ടും സജീവമായി. ഇപ്പോൾ മിക്കദിവസങ്ങളിലും വൈകിട്ട് ലഭിക്കുന്ന മഴ തളിച്ചുലഭിക്കുന്നതിനാൽ കപ്പ വളർന്നു തുടങ്ങി. കുംഭത്തിൽ മഴലഭിക്കാത്തവരും കാലാവസ്ഥ അനുകൂലമായതിനാൽ തടമെടുത്ത് നടാൻ തുടങ്ങി. കൃഷി മറന്നു തുടങ്ങിയ പുതതലമുറയും കപ്പകൃഷി ചെറിയതോതിൽ ചെയ്‌ത് വയറാലാക്കുകയാണ്.
പച്ചക്കപ്പവില @ 40
പച്ചക്കപ്പയ്‌ക്കും ഉണക്ക് കപ്പയ്‌ക്കും വിപണിയിൽ മികച്ചവില ലഭിച്ചത് കർഷകർക്ക് ആശ്വാസമായി. പച്ചക്കപ്പവില കിലോയ്‌ക്ക് 35– 40 രൂപയായി ഉയർന്നു. ഉണക്ക് കപ്പയ്‌ക്ക് 75–105 രൂപ വരെ വിലയായി. ഗുണമേന്മയും കൃഷിചെയ്യുന്ന പ്രദേശങ്ങളുടെ ഭൂമി ശാസ്‌ത്രപരമായ പ്രത്യേകതകളുമാണ് കൃഷിയെ തുണയ്‌ക്കുന്നത്. ഉണക്കു കപ്പയ്‌ക്ക് മാങ്കുളം, അറക്കുളം ഉണക്കുകപ്പയ്‌ക്കാണ് മാർക്കറ്റിൽ ഏറെപ്രിയം. നാട്ടിൻപുറങ്ങളിൽനിന്നും വരുന്ന മേലുകാവ് കപ്പയ്‌ക്കും മികച്ച സ്വീകാര്യതയുണ്ട്.
അൽപ്പം ശ്രദ്ധിച്ചാൽ
മികച്ചവിളവ്
നടുന്ന കപ്പയുടെ ഇനം അനുസരിച്ച് വേണം അകലം, നന്നായി പടരുന്ന ഇനം ആണെങ്കില്‍ കുറഞ്ഞത് മൂന്നു അടി അകലം മൂടുകള്‍ തമ്മിലും നാല് അടി അകലം വരികള്‍ തമ്മിലും വേണം, ഇനം അനുസരിച്ചും തനി വിളയായി ചെയ്യുമ്പോളും മാറ്റങ്ങള്‍ വേണ്ടി വരും. കപ്പ നടുന്ന തടം ഇതു മണ്ണ് ആണെങ്കിലും നാല് വശവും രണ്ടു അടി അകലത്തില്‍ നന്നായി കിളച്ചു കൂട്ടി വേണം കപ്പ നടാന്‍, നടുമ്പോള്‍, ഉണക്ക ചാണകം ചാരം ചേര്‍ത്ത് പൊടിച്ചതും എല്ല് പൊടിയും ചേര്‍ക്കാം, ചുവട്ടില്‍ കള കിളിര്‍ക്കാതെ നോക്കണം. മുള വന്നതിനുശേഷം ഒരു ചുവടിന് ആകെ രണ്ട് കിലോഗ്രാം ചാണകം, 200 ഗ്രാം ചാരം, 50 ഗ്രാം എല്ലുപൊടി എന്ന കണക്കിന് ജൈവവളപ്രയോഗം നൽകാം.
രാസവളം പ്രയോഗിക്കുമ്പോൾ ഹെക്ടറിന് നാടൻ ഇനങ്ങൾ ആണെങ്കിൽ 110 കിലോ ഗ്രാം യൂറിയ, 250 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 85 കിലോഗ്രാം പൊട്ടാഷ് എന്നിങ്ങനെ അളവിൽ ചേർക്കണം. കൂന കൂട്ടുമ്പോൾ റോക്ക് ഫോസ്ഫേറ്റ് മുഴുവനായും അടിവളമായി ചേർക്കണം. യൂറിയയും പൊട്ടാഷും മൂന്നിലൊന്ന് മാത്രം നടുന്നതിനു മുന്പും ചേർക്കാം. ഇലകളെ ബാധിക്കുന്ന വെള്ളീച്ചയ്‌ക്ക് വേപ്പ് കീടനാശി തളിച്ചാൽമതി.










0 comments