ad
Deshabhimani

നീരൊഴുക്ക് നിലച്ച് ജലാശയങ്ങൾ

deviyar

ദേവിയാർപുഴയിൽ തൊട്ടിയാർ പദ്ധതീക്ക് സമീപം വെള്ളം താഴ്ന്നപ്പോൾ

വെബ് ഡെസ്ക്

Published on Apr 30, 2026, 12:15 AM | 1 min read

അടിമാലി

കൊടും വേനലിൽ വരണ്ടുണങ്ങി ഹൈറേഞ്ച്. വരൾച്ചയെ തുടർന്ന് നീരൊഴുക്ക് നിലച്ചതോടെ ജലാശയങ്ങളും വറ്റി തുടങ്ങി. ചെറുകുളങ്ങളും കൈത്തോടുകളും നീരുറവകളും വരണ്ടുണങ്ങിയ നിലയിലാണ്. എല്ലാ കാലത്തും ഏപ്രിൽ മാസങ്ങളിൽ പ്രകൃതിയെ നനച്ച് വേനൽമഴ ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ കാലാവസ്ഥ വ്യതിയാനം വേനൽമഴയെയും ബാധിച്ചു. മഴയെ ആശ്രയിച്ച് വിത്തിറക്കേണ്ട പല വിളകളും കൃഷി ആരംഭിക്കാൻ കർഷകർക്ക് കഴിഞ്ഞിട്ടില്ല. അടിമാലി മുതൽ വാളറ വരെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ആളുകൾ ജലസേചനത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത് ദേവിയാർ പുഴയെയാണ്. കൃഷിക്കും കുടിവെള്ളത്തിനും പുഴയിലെ നീരൊഴുക്ക് ആശ്രയമായിരുന്നു. പുഴയിലെ വെള്ളം വറ്റിയതോടെ പുഴയോരത്തെ കുളങ്ങളിലേയും കിണറുകളിലേയും വെള്ളത്തിന്റെ അളവും ക്രമാതീതമായി താഴ്ന്നു. തൊട്ടിയാർ ജലവൈദ്യൂതി പദ്ധതിയിൽ ദേവിയാർ പുഴയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വൈദ്യൂതി ഉൽപ്പാദനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home