ക്ഷീര ഗ്രാമസഭ നടത്തി

രാജാക്കാട്
കൊന്നത്തടി പഞ്ചായത്തിൽ ക്ഷീര ഗ്രാമസഭ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷയായി. 90 അപേക്ഷകളാണ് ഗ്രാമസഭയിൽ ലഭിച്ചത്. കഴിഞ്ഞവർഷം 103 പശുക്കളെ ക്ഷീരഗ്രാമം പദ്ധതിവഴി നൽകിയിരുന്നു. പഞ്ചായത്തിൽ മുൻവർഷങ്ങളെക്കാൾ 1200 ലിറ്റർ പാൽ ഉൽപ്പാദനം വർധിച്ചു. കഴിഞ്ഞ നാലുവർഷമായി 113 ലക്ഷം രൂപ പാലിന് ഇൻസന്റീവ് നൽകുന്നു. ജില്ലയിൽ പാലിന് കൂടുതൽ ഇൻസന്റീവ് നൽകുന്ന അവാർഡും പഞ്ചായത്ത് സ്വന്തമാക്കി. ഈ വർഷം 40 പശുക്കൾക്കുള്ള സബ്‌സിഡി നൽകുന്നതിനുള്ള ഫണ്ട് നീക്കിവച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് സാലി കുര്യാച്ചൻ, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ സുമംഗല വിജയൻ, അച്ചാമ്മ ജോയ്, ടി പി മൽക്ക, പഞ്ചായത്തംഗങ്ങളായ ജോബി അഗസ്റ്റിൻ, ടി കെ കൃഷ്ണൻകുട്ടി, റാണി പോൾസൺ, മിൽമ ആപ്കോസ് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.










0 comments