ad
Deshabhimani

തദേശ സമിതികളിൽ അധ്യക്ഷരായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 28, 2025, 12:30 AM | 2 min read

ഇടുക്കി ​

തദേശസമിതികളായ ജില്ലാ പഞ്ചായത്ത്‌, ഗ്രാമ–ബ്ലോക്ക്‌ സമിതികളിൽ അധ്യക്ഷന്മാരായി. ജില്ലയിൽ ആകെയുള്ള 52 പഞ്ചായത്തുകളിൽ 16 പഞ്ചായത്ത്‌ എൽഡിഎഫിനും 36 പഞ്ചായത്ത്‌ യുഡിഎഫിനുമാണുള്ളത്‌. നറുക്കെടുപ്പ്‌ നടന്ന നാല്‌ പഞ്ചായത്തുകളിൽ മൂന്നിടത്ത്‌ എൽഡിഎഫിനും ഒരിടത്ത്‌ യുഡിഎഫിനുമാണ്‌ വിജയം. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി ഷീലാ സ്‌റ്റീഫൻ ചുമതലയേറ്റു. അതത്‌ തലങ്ങളിൽ വരണാധികാരികൾ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ നടപടികൾ നിയന്ത്രിച്ചു. വിവിധ പഞ്ചായത്തുകളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌, വൈവസ്‌ പ്രസിഡന്റ്‌ പേരുവിവരം ചുവടെ: കരുണാപുരം: വി എസ്‌ ബിനു, ഷീന അനിൽകുമാർ(എൽഡിഎഫ്‌), ബൈസൺവാലി: കുമാരി ഷാലുമോൾ ഷാജു, പി എ സുരേന്ദ്രൻ (എൽഡിഎഫ്‌), ഉടുന്പൻചോല: നാഗജ്യോതി ഭാസ്‌കർ, നിമ്മി എലിസബത്ത്‌ ജേക്കബ്‌(എൽഡിഎഫ്‌), ശാന്തൻപാറ: ജിഷ ദിലീപ്‌, ജെ മഞ്ജു (എൽഡിഎഫ്‌), സേനാപതി: അരുൺ അശോകൻ, അനിത ഷാജി(എൽഡിഎഫ്‌), വണ്ടിപ്പെരിയാർ: ശാന്തി ഹരിദാസ്‌, ടി സുഭാഷ്‌(എൽഡിഎഫ്‌), ദേവികുളം: ശരണ്യ, ശരത് ചന്ദ്രൻ(എൽഡിഎഫ്‌), ഇടമലക്കുടി: ബിനു, പരിമളദേവി(എൽഡിഎഫ്‌), വട്ടവട: എം പി സൂര്യരാജ്, മാല (എൽഡിഎഫ്‌), മൂന്നാർ: എസ് വിജയകുമാർ, ലക്ഷ്മി ചന്ദ്രശേഖർ(യുഡിഎഫ്), രാജകുമാരി: എം ഇ‍ൗശ്വരൻ(എൽഡിഎഫ്‌)ഡെയ്‌സി ജോയി (യുഡിഎഫ്‌), കാന്തല്ലൂർ: എസ്‌ ശിവൻരാജ്‌, സത്യരാജൻ(എൽഡിഎഫ്‌), മണക്കാട്‌: വത്സജോൺ, റെജി കുന്നംകോട്ട്‌(എൽഡിഎഫ്‌), കൊക്കയാർ: ഡി സുഗുണൻ(എൽഡിഎഫ്‌), ജനി രാജൻ(യുഡിഎഫ്‌), പള്ളിവാസൽ: മായ ഷാജു(യുഡിഎഫ്‌), ശ്രീദേവി മനോജ്‌ (എൽഡിഎഫ്‌), നെടുങ്കണ്ടം: ഷിഹാബ്‌ ഇ‍ൗട്ടിക്കൽ, ശ്യാമള വിശ്വനാഥൻ(യുഡിഎഫ്‌), പാന്പാടുംപാറ: റൂബി ജോസഫ്‌, ബി സി അനിൽ ( യുഡിഎഫ്‌), കൊന്നത്തടി: സി കെ പ്രസാദ്‌, മോളി ജോയി(യുഡിഎഫ്‌), രാജക്കാട്‌: കിങ്ങിണി രാജേന്ദ്രൻ, ബെന്നി പാലക്കാട്ട്‌(യുഡിഎഫ്‌), വെള്ളത്തൂവൽ: ജോർജ്‌ തോമസ്‌, ജാസ്‌മി അമാൻ(യുഡിഎഫ്‌), ഉപ്പുതറ: ഷീലാ രാജൻ, രമണി രൂപേഷ്‌(എൽഡിഎഫ്‌), മുട്ടം: ടെസ്സി സതീഷ്‌, അലീന വർഗീസ്‌(എൽഡിഎഫ്‌), കരിങ്കുന്നം: ഷൈനി ജോമോൻ, സജി ഫിലിപ്പ്‌(യുഡിഎഫ്‌). ചിന്നക്കനാൽ: നിഷ സാബു, അന്തോണി രാജു(എൽഡിഎഫ്‌), ഇരട്ടയാര്‍: കെ എ രജനി, റെജി ഇലിപ്പുലിക്കാട്ട്(യുഡിഎഫ്‌), കാഞ്ചിയാര്‍: സെലിന്‍ തോമസ്, അനീഷ് മണ്ണൂര്‍(യുഡിഎഫ്‌), ​അയ്യപ്പന്‍കോവില്‍: എന്‍ തമ്പി, വിജയമ്മ ജോസഫ്(യുഡിഎഫ്‌), ​വണ്ടന്‍മേട്: സൂസന്‍ ജേക്കബ്, ബിജു ആക്കാട്ടുമുണ്ടയില്‍(യുഡിഎഫ്‌), വണ്ണപ്പുറം: ജോസഫ് അറയ്ക്കത്തോട്ടം, സുബൈദ സുബൈർ(യുഡിഎഫ്‌), കോടിക്കുളം: അനു ജിജോ, ഷാജി തങ്കപ്പൻ(യുഡിഎഫ്‌). കരിമണ്ണൂർ: ജിൻസ് ജോൺ, റീന സോജൻ(യുഡിഎഫ്‌), -ഉടുമ്പന്നൂർ: ജിജി സുരേന്ദ്രൻ, സെനീന നവാസ്(യുഡിഎഫ്‌), അറക്കുളം: ഉഷ ഗോപിനാഥ്, ഇമ്മാനുവൽ ചെറുവള്ളത്ത്(യുഡിഎഫ്‌),​ കുടയത്തൂർ: പുഷ്പ വിജയൻ, -നെസിയ ഫൈസൽ (യുഡിഎഫ്‌), ചക്കുപള്ളം: റജിമോൾ ഷിബി, ബാബു കോട്ടക്കൽ(യുഡിഎഫ്), കുമളി: എം എം വർഗീസ്, ഷക്കീല(യുഡിഎഫ്), വാത്തിക്കുടി: വിനോദ്‌ ജോസഫ്‌, മിലാനി ജോസഫ്‌(യുഡിഎഫ്), കാമാക്ഷി: ടി എൻ ബിജു നെടുചേരി, ഷൈനി ബാബു മാവേലിൽ (യുഡിഎഫ്), വാഴത്തോപ്പ്‌: ആൻസി തോമസ്‌, സെലിൻ വിൽസൺ(യുഡിഎഫ്), മരിയാപുരം: ജിപ്‌സി ജോസഫ്‌, സണ്ണി ജോൺ(യുഡിഎഫ്), കഞ്ഞിക്കുഴി: കോമളം മോഹൻദാസ്‌, സോയിമോൻ(യുഡിഎഫ്) . ​ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രാജേശ്വരി(സിപിഐ) യെയും, വൈസ് പ്രസിഡന്റായി അനീഷ് ടി കൃഷ്ണ(സിപിഐ എം) നെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home