Deshabhimani

തൊടുപുഴ ഈസ്റ്റില്‍ സംയോജിത കൃഷി തുടങ്ങി

krishi

സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയയിൽ സംയോജിത പച്ചക്കറി കൃഷി ജില്ലാ സെക്രട്ടറിയറ്റം​ഗം മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 14, 2025, 12:00 AM | 1 min read

തൊടുപുഴ
ഓണത്തിന് വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തോടെ സിപിഐ എം ആരംഭിക്കുന്ന സംയോജിത കൃഷിയുടെ ഭാ​ഗമായി തൊടുപുഴ ഈസ്റ്റ് ഏരിയയിൽ കർഷകസംഘം കൃഷി തുടങ്ങി. കുമാരമം​ഗലം ഉരിയരിക്കുന്നിലെ കൃഷിയിടത്തിൽ പാർടി ജില്ലാ സെക്രട്ടറിയറ്റം​ഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനംചെയ്‍തു. പഞ്ചായത്തം​ഗം സുമേഷ് പാറച്ചാലിൽ അധ്യക്ഷനായി. 10 മേഖല കമ്മിറ്റികളിലായി 10,000 തൈകളാണ് നടുന്നത്. പൂർണമായും ജൈവരീതിയിലാണ് കൃഷി. ഉല്‍പ്പന്നങ്ങള്‍ വെങ്ങല്ലൂർ നേച്ചർ ഫ്രഷ് ഫാമേഴ്‍സ് പ്രൊഡ്യൂസേഴ്‍സ് സൊസൈറ്റി കലക്ഷൻ സെന്ററിലൂടെ സംഭരിക്കും. ഇവ പിന്നീട് സഹകരണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഫാർമേഴ്സ് ക്ലബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ തുറക്കുന്ന ഓണച്ചന്തകളിലൂടെ വില്‍പ്പന നടത്തും.
സംയോജിത കൃഷി കൺവീനർ എം ആർ ശിവശങ്കരൻ, ഏരിയ ചെയർമാൻ ഡോ. വി ബി വിനയൻ, കൺവീനർ ബി സജികുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി സി എസ് ഷാജി, പി എൻ ബിജു, ഇ പി സുരേഷ്, എം എം മാത്യു, ഒ വി ബിജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home