Deshabhimani

തരിശില്‍ വിളയും വിഷരഹിത 
പച്ചക്കറികള്‍

udumbanchola

സിപിഐ എം വട്ടപ്പാറ ലോക്കൽ കമ്മിറ്റി ആരംഭിച്ച പച്ചക്കറികൃഷി ജില്ലാ പഞ്ചായത്തം​ഗം 
വി എൻ മോഹനൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 28, 2025, 12:00 AM | 1 min read

ഉടുമ്പൻചോല

ഓണത്തിന് വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തോടെ സിപിഐ എം വട്ടപ്പാറ ലോക്കൽ കമ്മിറ്റി പച്ചക്കറി കൃഷി തുടങ്ങി. 30 സെന്റ് തരിശ് ഭൂമിയിലാണ് കൃഷി. ഹൈബ്രിഡ് പച്ചക്കറി വിത്തുകളാണ് നട്ടത്. ബീൻസ്, കുറ്റിപ്പയർ, തക്കാളി, വെണ്ടക്ക, പാവൽ, പച്ചമുളക്, ചീര, മത്തങ്ങ, വെള്ളരി തുടങ്ങിയവ ഇവിടെ വിളയും. നടീൽ ജില്ലാ പഞ്ചായത്തം​ഗം വി എൻ മോഹനൻ ഉദ്ഘാടനംചെയ്‍തു. ലോക്കൽ സെക്രട്ടറി പി എ ജോണി, ജില്ലാ കമ്മറ്റിയംഗം തിലോത്തമ സോമൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ അരുൺ അശോകൻ, അജി തോമസ്, റാണി റെജി, തുളസി ബാബു, സിജു കെ പോൾ, ജി ആർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home