ദേശീയ പണിമുടക്ക് നാളെ
ജില്ല നിശ്‌ചലമാകും

ചെറുതോണി
തൊഴിൽ കോഡുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യത്തെ തൊഴിലാളിവർഗം ബുധൻ അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നടത്തും. തൊഴിലാളിവിരുദ്ധമായ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കുക, വിത്തുബില്‍ ഉപേക്ഷിക്കുക, ആണവ ഉൗർജമേഖലയെ സ്വകാര്യവൽക്കരിക്കുന്ന ശാന്തിബില്‍ 2025 പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് മേഖലയുടെ 100 ശതമാനം സ്വകാര്യ പങ്കാളിത്തം ഉപേക്ഷിക്കുക, പൊതുമേഖല ഓഹരി വില്‍പ്പനയും ആസ്തി വില്‍പ്പനയും അവസാനിപ്പിക്കുക, നിശ്ചിതകാല തൊഴില്‍ തള്ളിക്കളയുക, കരാറുവൽക്കരണം അവസാനിപ്പിച്ച് തൊഴില്‍ സ്ഥിരത ഉറപ്പാക്കുക, തുല്യജോലിക്ക് തുല്യ വേതനം നല്‍കുക, തൊഴിലായി വിരുദ്ധമായ 2021 എച്ച്ആര്‍ പോളിസി പിന്‍വലിക്കുക, തൊഴിലാളികൾക്ക് മികച്ച പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ പതിമൂന്നിന ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 12ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് നേതാക്കളായ കെ.എസ് മോഹനന്‍, പി എസ് രാജന്‍, വി ആര്‍ ശശി എന്നിവരാവശ്യപ്പെട്ടു. രാജ്യത്തെ ആകെ തൊഴിലാളികളേയും കര്‍ഷകരേയും ഏറെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര എന്‍ഡിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ പിന്‍വലിക്കുന്നതിനും, തൊഴിലാളികളും നിലനില്‍പ്പിന് അപകടമുണ്ടാക്കുന്ന ലേബര്‍കോഡ് പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചുു










0 comments