ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്

രാജാക്കാട്
10-ാമത് ജില്ലാ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ആഗസ്ത് 15ന് മാങ്കുളം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തും. www.throwballkerala.com വെബ്സൈറ്റിൽ 12ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 01–01–2007ന് ശേഷം ജനിച്ചവർക്കാണ് മത്സരം. ഓപ്പൺ സെലക്ഷനില്ല. ചാമ്പ്യൻഷിപ്പിൽ മറ്റേതെങ്കിലും കാരണത്താൽ പങ്കെടുക്കാനാവാത്ത മുമ്പ് കളിച്ചിട്ടുള്ള നിലവിലെ താരങ്ങൾ, വെള്ളപേപ്പറിൽ കാരണ സഹിതം പേര്, അഡ്രസ്സ്, രജിസ്ട്രേഷൻ നമ്പർ എന്നിവ എഴുതി [email protected] എന്ന ഇമെയിലിലൂടെ ഒറ്റ അറ്റാച്ച്മെന്റായി അപേക്ഷിക്കണം. വിവരങ്ങൾക്ക് അരവിന്ദ് അനിൽകുമാറു(ജില്ലാ ത്രോബോൾ അസോസിയേഷൻ സെക്രട്ടറി) മായി ബന്ധപ്പെടുക. ഫോൺ: 7558967114, 9544967114.










0 comments