ad
Deshabhimani

വാനും ബൈക്കും കൂട്ടിയിടിച്ച് 
2 പേർക്ക് പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2025, 12:15 AM | 1 min read

രാജാക്കാട്

രാജാക്കാട് മാങ്ങാത്തൊട്ടി റോഡിൽ വാക്കാസിറ്റി ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ചെമ്മണ്ണാർ കൂടംപറമ്പിൽ നിഖിൽ സണ്ണി(20), മഞ്ചുപ്ലാക്കൽ അലക്‌സ്‌ ഷാജി(17) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വ പകൽ 12ന്‌ കൽക്കുടിയംകാനം തമ്പുഴ വളവിലാണ്‌ അപകടം. രാജാക്കാട് ഭാഗത്തുനിന്ന്‌ വന്ന ചെമ്മണ്ണാർ സ്വദേശികളുടെ ഓമ്നി വാനും, മാങ്ങാത്തൊട്ടി ഭാഗത്തുനിന്ന്‌ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home