ad
Deshabhimani

ഊരുക്ക് നാൻ പടയപ്പ

padayappa

പടയപ്പ

avatar
പാട്രിക്‌ വേഗ്‌സ്‌

Published on Aug 04, 2026, 12:30 AM | 2 min read

മൂന്നാർ

മൂന്നാർ വനമേഖലയിൽ തലയെടുപ്പോടെ രാജഗമയിൽ സഞ്ചരിക്കുന്ന ഏറെ പ്രശസ്തനായ കാട്ടാനയാണ് പടയപ്പ. സാധാരണക്കാരായ തോട്ടം തൊഴിലാളികളാണ് ഇ‍ൗ പേരിട്ട്‌ വിളിച്ചു തുടങ്ങിയത്‌. രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ "പടയപ്പ'യിലെ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം ഗാംഭീര്യവും നടത്തവും കണ്ടാണ്‌ പേരിട്ടത്. ശാന്തസ്വഭാവക്കാരനായ പടയപ്പ ചില സന്ദർഭങ്ങളിൽ അക്രമകാരിയാകാറുണ്ട്. ഭക്ഷണം തേടി അലഞ്ഞ്‌ കിട്ടാതെ വരുമ്പോൾ പടയപ്പയുടെ സ്വഭാവം മാറും. ഈ സമയം മുന്നിൽ വരുന്ന വാഹനങ്ങൾ തടഞ്ഞ് ഭക്ഷണത്തിനായി വാഹനങ്ങൾക്കുള്ളിൽ തുമ്പികൈ നീട്ടി പരതാറുണ്ട്. കെഎസ്ആർടിസിയെ വരെ പടയപ്പ തടഞ്ഞു നിർത്തിയ അനുഭവമുണ്ട്. ഒന്നും കിട്ടാതെ വന്നതോടെ ബസിന്റെ ചില്ല് തകർത്ത ശേഷമാണ് മടങ്ങിയത്. കോവിഡ് കാലത്ത്‌ മൂന്നാർ ടൗണിലെ സ്ഥിരം സന്ദർശകനായിരുന്നു പടയപ്പ. വിജനമായ റോഡിലൂടെ നടന്നു പോകുന്ന പടയപ്പയുടെ ദൃശ്യം കച്ചവട സ്ഥാപനങ്ങളിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് പടയപ്പ.

സ്റ്റൈൽ മന്നൻ, 
പാവം കൊന്പൻ

മൂന്നാറിലെ കാട്ടാനകളിൽവച്ച് ഏറ്റവും നീളമുള്ള കൊമ്പുകളും തലയെടുപ്പുള്ള കൊമ്പനാണ് പടയപ്പ. മുൻകാലുകളേക്കാൾ പിൻകാലുകൾക്ക് നീളം കുറവായതുകൊണ്ട് നടത്തത്തിൽ ഒരു പ്രത്യേക 'സ്റ്റൈൽ' ആനയ്ക്കുണ്ട്. മനുഷ്യരെ ആക്രമിക്കാത്ത 'പാവം കൊമ്പൻ' എന്നാണ് നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്. ജനവാസ മേഖലകളിലൂടെയും ഹൈവേകളിലൂടെയും ശാന്തനായി നടന്നുപോകുന്ന കാഴ്ച പതിവ്‌. വഴിയിൽ ഗതാഗത തടസമുണ്ടായാൽ തനിയെ മാറിനിൽക്കുന്ന കാഴ്ചയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മദപ്പാടുള്ള സമയത്തോ വാഹനങ്ങളുടെ ഹോൺ അടിച്ചോ പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോഴോ ചില സമയങ്ങളിൽ പടയപ്പ അക്രമകാരിയാകാറുണ്ട്. ഈ സമയങ്ങളിൽ വാഹനങ്ങൾക്കും കടകൾക്കും നേരെ ചെറിയ തോതിൽ നാശം വരുത്താറുമുണ്ട്.

രാജമല നയമക്കാട് തട്ടകം, വേണം ഭക്ഷണം

മൂന്നാർ മറയൂർ റോഡിൽ രാജമല നയമക്കാട് മേഖലയാണ് പടയപ്പയുടെ പ്രധാന തട്ടകം. എന്നാൽ സ്ഥിരമായി ഇവിടെ നിൽക്കാറില്ല. സൈലന്റ് വാലി, ദേവികുളം തുടങ്ങിയ പ്രദേശങ്ങളിലും പടയപ്പ എത്താറുണ്ട്. വന്യമൃഗമെന്ന നിലയിൽ എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് വനം വകുപ്പിന്റെ നിർദേശം. പടയപ്പയ്ക്ക് വനത്തിൽ തന്നെ കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അറുപതിനോടടുത്ത് പ്രായമുള്ള പടയപ്പയ്ക്ക് വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും സൗകര്യപ്പെടുത്തി നൽകുന്ന മുറയ്ക്ക് പുറമെയുള്ള സഞ്ചാരത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന് ആന സ്നേഹികൾ പറയുന്നു. മനുഷ്യരെ ഉപദ്രവിക്കാത്ത പടയപ്പ മൂന്നാർ ടൂറിസത്തിനും മുതൽകൂട്ടാണ് . ഭക്ഷണത്തിനൊന്നും സ‍ൗകര്യം നൽകുന്നില്ലെങ്കിലും ആർആർടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home