ad
Deshabhimani

നവീകരിച്ച മൃഗാശുപത്രി കെട്ടിടം തുറന്നു

വീകരിച്ച രാജാക്കാട് മൃഗാശുപത്രി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ്‌ നിഷ രതീഷ് ഉദ്ഘാടനം ചെയ്യുന്നു

വീകരിച്ച രാജാക്കാട് മൃഗാശുപത്രി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ്‌ നിഷ രതീഷ് ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 10, 2025, 12:00 AM | 1 min read


രാജാക്കാട്

രാജാക്കാട് പഞ്ചായത്തിന്റെ കീഴിലുള്ള മൃഗാശുപത്രി കെട്ടിടത്തിന് കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. നവീകരിച്ച കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ്‌ നിഷ രതീഷ് ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പതിനാറര ലക്ഷം രൂപ മുതല്‍ മുടക്കി കെട്ടിടം നവീകരിച്ചു. ഒപ്പം ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ ക്ഷീരകര്‍ഷകര്‍ക്കുള്ള കാത്സ്യപ്പൊടി വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉഷാകുമാരി മോഹന്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ബിജി സന്തോഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ബെന്നി പാലക്കാട്ട്, പുഷ്പലത സോമൻ, മിനി ബേബി,ടി കെ സുജിത്, വെറ്റിനറി സര്‍ജൻ, ഡോ.സുര്‍ജിത് കെ കുമാര്‍ എന്നിവർ സംസാരിച്ചു. കെ പി സുബീഷ് സ്വാഗതവും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home