ad
Deshabhimani

മലനാടിനും കൈത്താങ്ങും 
കരുത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 31, 2026, 10:58 PM | 2 min read

ഇടുക്കി

എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ബജറ്റ്‌ മലയോര ജനതയുടെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ തൊഴിലാളികൾക്കും കർഷകർക്കും പുതുതലമുറയ്ക്കും ഒരിക്കൽകൂടി ഏറെ ഗുണപ്രദമായി. കടുത്ത അവഗണനയുടെ ഒരുകാലം ജനത മറന്നിട്ടില്ല. പിന്നോക്ക ജില്ലയെന്ന പദവി ചാർത്തി മാറിനിന്ന ജനപ്രതിനിധികൾക്ക്‌ മലനാട്ടിലും ഇടനാട്ടിലും നടക്കുന്ന വികസനവിപ്ലവം കാണാനാകുന്നില്ല. അവർ യാഥ്യാർഥ്യം മറച്ചുള്ള സംഘടിത പ്രചാരണത്തിലാണ്‌. ഇതിനെല്ലാം മറുപടി പ്രവൃത്തിയാണ്‌. അതാണ്‌ ഇത്തവണത്തെ ബജറ്റിലും കാണുന്നത്‌.

കട്ടപ്പന –തേനി തുരങ്കപാത, കല്യാണത്തണ്ട്‌– അഞ്ചുരുളി ടൂറിസം വികസനം, ശാന്തൻപാറ ആയൂർവേദ മെഡിക്കൽ കോളേജ്‌ തുടങ്ങിയവ നാടിന്റെ മുഖച്ഛായമാറ്റും. സുഗന്ധവ്യഞ്ജന വികസന പദ്ധതിയുടെ അടങ്കല്‍ 7.60 കോടി രൂപയില്‍നിന്ന് 15 കോടി രൂപയാക്കി. ഹൈടെക്‌ പ്രിസിഷന്‍ ഫാമിങ് സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്ന് ശതമാനം പലിശ സബ്സിഡിയോടെ വായ്‌പ ലഭ്യമാക്കുന്ന പദ്ധതിക്ക്‌ 10 കോടി നീക്കിവച്ചതും ഏറെ ഗുണകരം. ജൈവകൃഷിയും ഉത്തമകൃഷി രീതികളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക്‌ 5.25 കോടി, ഫാമുകള്‍ മെച്ചപ്പെടുത്താൻ 13.44 കോടി രൂപ, സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിക്കായി 33.14 കോടി. മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡണൈസേഷന്‍ (കേര)പദ്ധതിക്ക്‌ ലോക ബാങ്ക് വായ്‌പാ സഹായത്തോടെ 100 കോടി വകയിരുത്തി. സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക്‌ 78.45 കോടിയും വകയിരുത്തി. കൂടാതെ വൈദ്യുതി പദ്ധതികൾക്കും കോടികൾ വകയിരുത്തിതും ഇടുക്കിക്ക്‌ പ്രയോജനപ്രദം. ​ അടിസ്ഥാന വിഭാഗങ്ങൾക്കും കരുത്താകും ​പഴവര്‍ഗങ്ങളുടെ കൃഷി വിസ്‌തൃതിയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് 20.92 കോടി അനുവദിച്ചതും നേട്ടമായി. കാഴ്ചപ്പാടുകളും പ്രായോഗിക നിർദേശങ്ങളുമാണ്. പരമ്പരാഗത മേഖലയ്ക്കുള്ള വിഹിതം വർധിപ്പിച്ചതും ബിരുദ പഠനം സൗജന്യമാക്കിയതും പൊതുമേഖലയുടെ പദ്ധതി വിഹിതം ഉയർത്തി. ആശ, അങ്കണവാടി, സ്കൂൾ പാചക തൊഴിലാളികളുടെ ഓണറേറിയം വർധിപ്പിച്ചതിലൂടെ സ്കീം വർക്കർമാരെ സർക്കാർ ചേർത്തുപിടിച്ചിരിക്കുകയാണ്.

കൈത്തറി– - നെയ്ത്ത് തൊഴിലാളികൾക്കായി 59 കോടി രൂപയും കുടുംബശ്രീ വിഹിതമായി 95 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ലൈഫ് പദ്ധതി വഴി 5,25,000 വീടുകൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും അതിദാരിദ്ര്യ മുക്ത സമൂഹത്തിനായുള്ള തുടർ പദ്ധതികളും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് കരുത്തേകും. ഓട്ടോ–-ടാക്സി, ലോട്ടറി, ഹരിതകർമ സേന തൊഴിലാളികൾക്ക് ആരോഗ്യ ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയതും തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ 20 കോടി രൂപ നീക്കിവച്ചതും തൊഴിലാളി വർഗത്തിന് വലിയ ആശ്വാസമാണ്. ​ പച്ചക്കറികൃഷിക്ക്‌ മുന്നേറ്റം തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നിങ്ങനെ എല്ലാ മേഖലകളിലും ജനക്ഷേമത്തിലൂന്നിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിന് പ്രാധാന്യം നൽകിയത് മലനാടിനും ഗുണകരം. ആധുനിക കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഉൽപ്പാദനം വർധിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്കായി 3720 കോടി രൂപയും വയോജന വിശ്രമ കേന്ദ്രങ്ങൾക്കായി 30 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കർഷകരുടെ വരുമാനം വർധിപ്പിച്ചും പച്ചക്കറി ഉൽപ്പാദനത്തിൽ റെക്കോഡിട്ടും മുന്നേറുന്ന കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി സംസ്ഥാന ബജറ്റ്. കാര്‍ഷികാനുബന്ധ മേഖലയ്‌ക്ക്‌ 2071.95 കോടിയാണ്‌ പ്രഖ്യാപിച്ചത്‌ ജില്ലയ്‌ക്കും നേട്ടമാണ്‌. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വിഎഫ്‌പിസികെയ്‌ക്ക്‌ 18 കോടിയും പച്ചക്കറി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 60.45 കോടിയും നീക്കിവച്ചതും വട്ടവട, കാന്തല്ലൂർ ഉൾപ്പെടെയുള്ള കാർഷിക മേഖലയ്‌ക്കും കരുത്തായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home