ad
Deshabhimani

പി കെ ശ്രീമതിക്കെതിരായ 
കുപ്രചാരണങ്ങൾ പ്രതിഷേധാർഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2026, 12:00 AM | 1 min read

തിരുവനന്തപുരം

പി കെ ശ്രീമതിക്കെതിരെ സംഘപരിവാർ മാധ്യമങ്ങൾ നടത്തുന്ന കുപ്രചാരണങ്ങളിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ്‌ ശ്രീമതിക്കെതിരായി അടിസ്ഥാനരഹിതവും അസംബന്ധവുമായ പ്രചാരണമാണ് ജനം ടിവി, കർമ യൂട്യ‍ൂബ്‌ തുടങ്ങിയ ചാനലുകൾ നടത്തുന്നത്‌. മുൻ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ പറ്റുന്നു എന്നതരത്തിലാണ് വാർത്തകൾ. രണ്ടാം കേരള നിയമസഭയിൽ എംഎൽഎയായിരുന്ന പരേതനായ പി ആർ കൃഷ്ണന്റെ ഭാര്യയുടെ പേര് പി കെ ശ്രീമതി എന്നാണ്. അവർക്ക് നിയമാനുസൃത പെൻഷൻ കിട്ടുന്നുമുണ്ട്. ഇതുസംബന്ധിച്ച രേഖകളുമുണ്ട്‌. ലളിതമായി ഒന്നന്വേഷിച്ചാൽ സത്യം മനസ്സിലാക്കാമെന്നിരിക്കെയാണ്‌ വ്യാജപ്രചാ
രണം. മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സിനോ ധാർമികതയ്ക്കോ ചേരാത്ത ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ചാനലുകളെ ബഹിഷ്കരിക്കാൻ ജനാധിപത്യവിശ്വാസികൾ തയ്യാറാകണമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ എസ് സലീഖ, സെക്രട്ടറി സി എസ് സുജാത എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home