ad
Deshabhimani

print edition എൻടിഎ: പ്രത്യേകാവകാശ ലംഘന പ്രശ്‌നമുന്നയിച്ച്‌ വി ശിവദാസൻ

Sivadasan.jpg
വെബ് ഡെസ്ക്

Published on Jul 24, 2026, 12:50 AM | 1 min read

ന്യൂഡൽഹി: നാഷണൽ ടെസ്‌റ്റിങ്ങ്‌ ഏജൻസിയുടെ (എൻടിഎ) ചെലവുകളെ കുറിച്ച്‌ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ പരസ്‌പരവിരുദ്ധമായ മറുപടി നൽകിയ കേന്ദ്രമന്ത്രിക്കെതിരെ പ്രത്യേകാവകാശ ലംഘന പ്രശ്‌നമുന്നയിച്ച്‌ വി ശിവദാസൻ എംപി നോട്ടീസ്‌ നൽകി.


2026 ജൂലൈ 22ന്‌ എൻടിഎയുടെ ചെലവുകൾ സംബന്ധിച്ചുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന്‌ മന്ത്രി നൽകിയ മറുപടിയിലെ കണക്കുകളും 2024 ജൂലൈ 31ന്‌ വിവേക്‌തൻഖയ്‌ക്ക്‌ ഇതേ വിഷയത്തിൽ നൽകിയ മറുപടിയിലെ കണക്കുകളും തമ്മിൽ ഗുരുതര വൈരുധ്യങ്ങളുണ്ട്‌. പാർലമെന്റിന്‌ നൽകുന്ന വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഇല്ലാതാക്കുന്ന പരസ്‌പരവിരുദ്ധമായ മറുപടികൾ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതും അംഗങ്ങളെ വഴിതെറ്റിക്കുന്നതുമാണെന്ന്‌ വി ശിവദാസൻ ചൂണ്ടിക്കാണിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home