പത്മനാഭസ്വാമി ക്ഷേത്രത്തില്‍ താഴികക്കുടം സമര്‍പ്പിച്ചു

തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നവീകരണത്തിനുപിന്നാലെ മഹാകുംഭാഭിഷേകം ഞായറാഴ്ച നടന്നു. സുപ്രീംകോടതി വിദഗ്ധസമിതിയുടെ നിർദേശത്തെത്തുടർന്നുള്ള 8 വർഷം നീണ്ട നവീകരണവും കുംഭാഭിഷേകവുമാണ് ഞായർ രാവിലെ സമാപിച്ചത്. ഇനി മൂലവിഗ്രഹത്തിന്റെ നവീകരണം മാത്രമാണ് ബാക്കിയുള്ളത്. ശ്രീകോവിലിന് മുകളില്‍ താഴികക്കുടങ്ങളുടെ സമര്‍പ്പണം, വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശം എന്നിവയാണ് ഒരുമിച്ച് നടത്തിയത്. മാര്‍ത്താണ്ഡവര്‍മ 1750ല്‍ ക്ഷേത്രം നവീകരിച്ച് 275 വര്‍ഷങ്ങള്‍ക്കുശേഷമാണ് സ്തൂപികാസമര്‍പ്പണം നടത്തുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, രാജസ്ഥാന്‍ വ്യവസായമന്ത്രി കെ കെ വിഷ്‌ണോയ്, ഭരണസമിതി ചെയര്‍മാന്‍ ജില്ലാ ജഡ്ജ് കെ പി അനില്‍കുമാര്‍, അംഗങ്ങളായ ആദിത്യവര്‍മ, എ വേലപ്പന്‍നായര്‍, കരമന ജയന്‍, മൂപ്പില്‍ സ്വാമിയാര്‍ ഒറവങ്കര അച്യുതഭാരതി, ഉപദേശകസമിതി ചെയര്‍മാന്‍ ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍നായര്‍, ടി ബാലകൃഷ്ണന്‍, എസ് സുരേഷ്, വി എസ് ശിവകുമാര്‍, പൂയം തിരുനാള്‍ ഗൗരി പാര്‍വതിഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ്, മാനേജര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.









0 comments