സൈബർ ബോധവത്കരണം: ടെക് ബൈ ഹാർട്ടിന്റെ 500-ാമത് പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: ടെക് ബൈ ഹാർട്ട് സംഘടിപ്പിക്കുന്ന സൈബർ ബോധവത്കരണത്തിന്റെ 500-ാംത് പരിപാടി ശ്രീകാര്യം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിൽ നടന്നു. എഡിജിപിപി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. സൈബർ സെക്യൂരിറ്റി അനലിസ്‌റ്റ് ആർ ധനൂപ് ക്ലാസ് കൈകാര്യം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് കെ, ടെക് ബൈ ഹാർട്ട് സഹ സ്ഥാപകൻ ശ്രീനാഥ് ഗോപിനാഥ്, ശാസ്ത്ര ക്ലബ് കൺവീനർ അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ദക്ഷിണേന്ത്യയിലുടനീളം സൈബർ ബോധവത്കരണം നടത്തുകയാണ് ടെക് ബൈ ഹാർട്ട്. കേരളം, കർണാടക തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ മുതലായവർ സൈബർ സ്മാർട്ട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. വിവിധ സ്കൂൾ, കോളേജ്, കൂട്ടായ്മകളിലൂടെ 10 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകാനായി സാധിച്ചുവെന്ന് ടെക്ക് ബൈ ഹാർട്ട് പ്രസ്താവനയിൽ അറിയിച്ചു.









0 comments