റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന് ടെക്നോപാർക്കിൽ തുടക്കം

prathidhwani football tournament
വെബ് ഡെസ്ക്

Published on Jul 24, 2025, 05:33 PM | 2 min read

തിരുവനന്തപുരം : ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന " റാവിസ് പ്രതിധ്വനി സെവൻസ് - സീസൺ 8 ഇൻ അസോസിയേഷൻ വിത്ത് യൂഡി" ഫുട്ബാൾ ടൂർണമെൻ്റിന് തുടക്കം. ടൂർണമെന്റ് ജൂലൈ 18ന് വൈകിട്ട് ഇന്ത്യൻ ബീച്ച് ഫുട്ബോൾ ക്യാപ്റ്റൻ രോഹിത് യേശുദാസ് ഉദ്ഘാടനം ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ യുഎസ്ടി ട്രോഫി കൈമാറുന്ന ചടങ്ങ് യുഎസ്ടി ക്യാമ്പസിൽ നടന്നു. തുടർന്ന് ടീമുകളുടെ ബൈക്ക് റാലി നടന്നു. പ്രതിധ്വനി ഫൈവ്സിന്റെ ചാമ്പ്യന്മാർ ആയ ടാറ്റാലക്‌സി ട്രോഫി ടാറ്റാലക്‌സി ക്യാമ്പസിൽ നിന്നും ഏറ്റുവാങ്ങി. ഗ്രൗണ്ടിൽ ടീമുകളുടെ ജേഴ്സി അനാച്ഛാദനവും നടന്നു. നിലവിലെ ചാമ്പ്യന്മാർ യു എസ് ടിയും മറ്റു ടീമുകളിലെ പ്രധാന കളിക്കാരുൾപ്പെടുന്ന പ്രതിധ്വനി ഇലവനുമായി നടന്ന പ്രദർശന ഉദ്ഘാടന മത്സരത്തിൽ പ്രതിധ്വനി ഇലവൻ 4-3നു വിജയിച്ചു.


prathidhwani football tournament


ഉദ്ഘാടന ചടങ്ങിൽ അയ്യപ്പൻ നല്ലപെരുമാൾ(GM, Leela Raviz Kovalam), പ്രേം കമൽ(Director, Sales and Marketing, Leela Raviz Kovalam, Ashtamudi), ശരത്ത് മഠത്തിൽ(DGM, Marketing and Special Projects) സുർജിത്(Business Development Manager, Yoode), പ്രതിധ്വനി സെവെൻസ് ജനറൽ കൺവീനർ വിപിൻ കെ വി സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്പോർട്സ് ഫോറം കൺവീനർ രജിത് വി പി അധ്യക്ഷനായി. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡന്റ്‌ വിഷ്ണു രാജേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ സനീഷ് കെ പി, ടൂർണമെന്റ് ജോയിന്റ് കൺവീനർ അജ്മൽ ഷക്കീർ, സ്റ്റേറ്റ് കൺവീനർ രാജീവ്‌ കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ ആദ്യം വരെ, 21 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 164 മത്സരങ്ങളിൽ 90ലധികം ഐ ടി കമ്പനികളിൽ നിന്നുള്ള 101 ടീമുകളിൽ നിന്നായി 2500 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും.


prathidhwani football tournament


ടെക്നോപാർക്ക് ഗ്രൗണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ടുകൾ ലീഗ് അടിസ്ഥാനത്തിലും പിന്നീടേ നോക്കൗട്ട് അടിസ്ഥാനത്തിലും ആയിരിക്കും മത്സരങ്ങൾ. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവർ റോളിംഗ് ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും 'യൂഡി' യും സഞ്ചി ബാഗും നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും യൂഡിയും ചേർന്നൊരുക്കിയിട്ടുണ്ട്. വനിതകൾക്കുള്ള 5s ടൂർണമെൻ്റും നടക്കും.


ഇൻഫോസിസ് ആയിരുന്നു അഞ്ച് തവണ ചാമ്പ്യന്മാർ. രണ്ട് തവണ ഇൻഫോസിസിനെ തോൽപ്പിച്ച് യു എസ് ടി ഗ്ലോബൽ ചാമ്പ്യന്മാരായി. ഇൻഫോസിസ്( Infosys) , യു എസ് ടി (UST), ടി സി എസ് (TCS), അലയൻസ് (Allianz) , ഐ ബി എസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ (Quest Global) , ടാറ്റ എലക്സി ( Tata Elxsi), ആർ ആർ ഡോണേലി (RR Donnelly), ആർ എം ഇ എസ് ഐ (RMESI), എൻവെസ്റ്റ് നെറ്റ് (Envestnet), ഇ & വൈ ( E&Y) , പിറ്റ് സൊല്യൂഷൻസ് ( PITS) , ഗൈഡ് ഹൗസ്(Guide house), ഒറാക്കിൾ(Oracle), ക്യൂബർസ്റ്റ് (QBurst ) വേ.കോം (Way,com) തുടങ്ങിയ ഐ ടി കമ്പനികളെല്ലാം പങ്കെടുക്കും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home