വയനാട് ടൗൺഷിപ്പിനായി 28 ലക്ഷം നൽകി പ്രതിധ്വനി

തിരുവനന്തപുരം : കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി വയനാട് ടൗൺഷിപ്പിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് 28.67 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്. മന്ത്രിമാരായ കെ രാജൻ, ഒ ആർ കേളു, എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരും ചീഫ് സെക്രട്ടറി ജയതിലക്, എസ് സുഹാസ്, അനുപമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ, ടെക്‌നോപാർക്ക് പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, രാഹുൽ ചന്ദ്രൻ, പ്രശാന്തി പി എസ്, സനീഷ് കെ പി എന്നിവർ പ്രതിധ്വനിയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ 1,156 ഐ ടി ജീവനക്കാരാണ് പ്രതിധ്വനിയുടെ വയനാട് ടൌൺഷിപ്പിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് (https://help.prathidhwani.org/). തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നീ പ്രതിധ്വനി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്.









0 comments