പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റ്: പാറ്റേൺസ് മികച്ച ചിത്രം

കഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ 13-മത് പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. പാറ്റേൺസ് ആണ് മികച്ച ചിത്രം. സമാപനവും അവാർഡ് വിതരണവും സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഐടി ജീവനക്കാർ സംവിധാനം ചെയ്ത 32 ഹ്രസ്വ ചിത്രം മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു. പ്രൊഫ. അലിയാർ ചെയർമാനും പ്രശാന്ത് വിജയ്, പ്രദീപ് കുമാർ എന്നിവർ അംഗങ്ങളുമായതായിരുന്നു ജൂറി.
പ്രതിധ്വനി ഫിലിം ക്ലബ് ജോയിന്റ് കൺവീനർ മുഹമ്മദ് അനീഷ് അധ്യക്ഷനായി. എം എഫ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റിവൽ ഡയറക്ടർ കെ രോഹിത്, വിഷ്ണു രാജേന്ദ്രൻ, എസ് ഹരി തുടങ്ങിയവർ സംസാരിച്ചു. മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും രണ്ടാമത്തെ മികച്ച ചിത്രം, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവയ്ക്ക് 10,000 രൂപ വീതവുമാണ് പുരസ്കാരത്തുക.
രാജ് ഗോവിന്ദ് (എൻട്രി സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി) ആണ് പാറ്റേൺസിന്റെ സംവിധായകൻ. മികച്ച സംവിധായകൻ: അഖിൽ ഗോവിന്ദ് ഇവൈ കൊച്ചി (ചിത്രം: മണികണ്ഠൻ), തിരക്കഥ: രാകേഷ് ഗോപാലകൃഷ്ണൻ യുഎസ്ടി, തിരുവനന്തപുരം (ചിത്രം: അഥർവം ), ഛായാഗ്രഹണം: ജോൺ പോൾ മാത്യു (ചിത്രം: ഹൗആർയു..?), എഡിറ്റർ: നിഖിൽ സുദർശൻ (ചിത്രം: പാറ്റേൺസ്), അഭിമന്യു രാമനന്ദൻ മെമ്മോറിയൽ മികച്ച നടനുള്ള അവാർഡ്: അനുമോദ് സാകർ , ഇൻഫോസിസ്, തിരുവനന്തപുരം (ചിത്രം: കിൻറസുഗി ), മികച്ച നടി: ധന്യ പാർവതി, സ്ട്രാഡ ഗ്ലോബൽ, കൊച്ചി (ചിത്രം: ബിയോണ്ട് ദി ഡോർ), വ്യൂവേഴ്സ് ചോയ്സ് അവാർഡ് - ദ്വയം (സംവിധാനം: അമൽ , ഐൻസർടെക്, തിരുവനന്തപുരം).









0 comments