കെഎസ്‌ആർടിസി തൊഴിലാളികളുടെ സമരം മൂന്നാം ദിനത്തിലേക്ക്

കെഎസ്ആർടിഇഎ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ രണ്ടാംദിനം എസ് പി ദീപക് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതകാല ധർണ മൂന്നാം ദിവസത്തിലേക്ക്. ബുധനാഴ്‌ചത്തെ ധർണ സിഐടിയു തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി എസ് പി ദീപക് ഉദ്ഘാടനം ചെയ്‌തു. സി ഡി ജോസ്‌സഹായം അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി എ ജോജോ, സംസ്ഥാന സെക്രട്ടറിമാരായ എസ് ആർ നിരീഷ്, എസ് സുജിത് കുമാർ, ഓർഗനൈസിങ് സെക്രട്ടറി എസ് സുധീർ, ആർ ഷാജി കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. രണ്ടാംദിനം തിരുവനന്തപുരം സൗത്ത് ജില്ലയിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കുക, അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥലംമാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.









0 comments