Deshabhimani

പൊന്നാംചുണ്ട്, പന്നിക്കുഴി, ചിറ്റാർ

പാലങ്ങളുടെ നിർമാണ പ്രവൃത്തിക്ക് തുടക്കം

 പൊന്നാംചുണ്ട്, പന്നിക്കുഴി, ചിറ്റാർ പാലങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

പൊന്നാംചുണ്ട്, പന്നിക്കുഴി, ചിറ്റാർ പാലങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 07, 2025, 12:11 AM | 1 min read

വിതുര

പൊന്നാംചുണ്ട്, പന്നിക്കുഴി, ചിറ്റാർ പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. നിർമാണ പ്രവർത്തനവും വിലയിരുത്തി. സമഗ്രവികസനവും ടൂറിസം മേഖലയിലെ പുരോഗതിയുമാണ് നിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിത്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിർമാണ പ്രവൃത്തിക്ക് തുടക്കമിടുകയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ചു വർഷത്തിനുള്ളിൽ 1്00 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നാലുവർഷംകൊണ്ട് തന്നെ ലക്ഷ്യം നേടാൻ സാധിച്ചു. ഈ മാസം തന്നെ കേരളത്തിൽ 150 പാലങ്ങൾ തികയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിതുര കലുങ്ക് ജങ്‌ഷനിൽ നടന്ന യോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. വിതുര പഞ്ചായത്ത് പ്രസിഡന്റ്‌ മഞ്ജുഷ ജി ആനന്ദ്, ജില്ലാ പഞ്ചായത്ത് അംഗം എ മിനി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എൽ കൃഷ്ണ‌കുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എസ് സന്ധ്യ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home