പ്രതിഷേധവുമായി അങ്കണവാടി ജീവനക്കാർ

തിരുവനന്തപുരം: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വനിത ശിശുവികസനവകുപ്പ് ഡയറക്ടറേറ്റിനുമുന്നിൽ ധർണ നടത്തി. സിഐടിയു സംസ്ഥാനസെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാപ്രസിഡന്റ് എസ് ബിന്ദു അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജി പി വൃന്ദാറാണി, ട്രഷറർ പി നിർമല, എസ് വിജയകുമാരി, കെ ഷൈലജ എന്നിവരും സംസാരിച്ചു.
പോഷൻ ട്രാക്കർ, ഫെയ്സ് റെക്കഗനെസ് സിസ്റ്റം, ഇ–-കെവൈസി എന്നീ ഓൺലൈൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ട മൊബൈൽ, ടാബ്, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കുക, സ്പെഷ്യൽ ഡ്രൈവിന്റെ പേരിൽ ഉദ്യോഗസ്ഥർ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, സർക്കാർ ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കുക, മിനിമം വേതനം വർധിപ്പിക്കുക, ഉത്സവബത്ത 5000 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.









0 comments