Deshabhimani

വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

സർക്കുലർ കത്തിച്ച്‌ എസ്എഫ്ഐ

s

സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ എൻഒസി ഒഴിവാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മലപ്പുറത്ത് സർക്കുലർ കത്തിക്കുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 12:00 AM | 1 min read

മലപ്പുറം

സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ എൻഒസി ഒഴിവാക്കിയ സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം. വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി സർക്കുലർ കത്തിച്ചു. ജില്ലാ സെക്രട്ടറി എൻ ആദിൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അബു ഉനൈസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി ഗോകുൽ സ്വാഗതവും ടി സ്നേഹ നന്ദിയും പറഞ്ഞു.

ശക്തമായ പ്രക്ഷോഭം തുടരുമെന്നും സർക്കുലർ അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home