കളയിലും കാര്യമുണ്ട് ഗൈസ്

ദീപ്‌തയും നേഹയും മെഥനോൾ പ്ലാന്റ് മാതൃക പരിചയപ്പെടുത്തുന്നു
കോട്ടക്കൽ
അധിനിവേശസസ്യമാണെങ്കിലും വേണ്ടവിധം ഉപയോഗിച്ചാൽ കളയിൽനിന്ന് മെഥനോൾ ഉണ്ടാക്കാം. ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഭീഷണിയായ ‘പ്രോസോപിസ് ജൂലിഫ്ലോറ’ (ഗന്ധോ ബാവൽ) ഉപയോഗിച്ച് ഗ്രീൻ മെഥനോൾ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ സാധ്യതകൾ വ്യക്തമാക്കി എ വി ദീപ്‌തയും നേഹ സതീഷും പറഞ്ഞു. ഗുജറാത്തിലെ സെല്ലുലോസിക് ഗ്രീൻ മെഥനോൾ പ്ലാന്റ് മാതൃക പരിചയപ്പെടുത്തിയാണ് വിദ്യാർഥികൾ പ്രോജക്ട് അവതരിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ഇത്തരം ചെടികളെ കൃത്യമായി ഉപയോഗിക്കുക എന്ന ആശയമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്.
ഇന്ന് തമിഴ്‌നാട്ടിൽ ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്ന അധിനിവേശസസ്യമാണ് പ്രോസോപിസ് ജൂലിഫ്ലോറ. 1960-കളിൽ വരൾച്ച പ്രതിരോധിക്കാനും വിറക് ദൗർലഭ്യം പരിഹരിക്കാനുമായാണ് തമിഴ്‌നാട്ടിലേക്ക് മരംകൊണ്ടുവരുന്നത്. പിന്നീട് വ്യാപകമായി പടരുകയായിരുന്നു. ഇൗ സസ്യത്തിന്റെ സാധ്യത മനസ്സിലാക്കി ഗ്രീൻ മെഥനോൾ ഉല്‍പ്പാദം നടത്തിയാൽ ഏറെ ഗുണകരമാവുമെന്നും വിദ്യാർഥികൾ പറഞ്ഞു. തിരൂർ ജിബിഎച്ച്എസ്‌എസിലെ പ്ലസ്‌ടു വിദ്യാർഥികളാണ്.









0 comments