സമരക്കടൽ വിളിക്കുന്നു
‘നാട്ടാരെ കൂടെപ്പോരുന്നില്ലേ....’

ബഷീർ അമ്പാട്ട്
Published on Nov 02, 2026, 12:40 AM | 1 min read
കൊണ്ടോട്ടി
‘സ്വാതന്ത്ര സമരത്തിൻ *സ്‌മരണകൾ ഉണർത്തി *സമരക്കടലാകുന്നു നാട്...’
ഡൽഹി ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാപ്പിളപ്പാട്ട് ശൈലിയിൽ രചിച്ച ഗാനം ഹിറ്റാകുന്നു. സാംസ്കാരിക പ്രവർത്തകനും കലാകാരനുമായ ബഷീർ ചുങ്കത്തറ രചനയും സംഗീതവും നിർവഹിച്ച ഗാനമാണ് നാട് ഏറ്റെടുത്തത്. അൻഷിത ജാസ്മിനാണ് ആലാപനം. ജന്തർ മന്തർ സമരത്തിന്റെ ആവേശവും മുദ്രാവാക്യവും ഒട്ടും ചോരാതെയാണ് മാപ്പിളപ്പാട്ടിന്റെ ഇശലിൽ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ജന്തർ മന്തർ സമരത്തിന്റെ ദൃശ്യങ്ങളോടെയാണ് ഗാനം. ഹാനി നാസറാണ് എഡിറ്റിങ്. രാജ്യത്തിന്റെ സ്വാതന്ത്രസമര ചരിത്രവും എസ്‌ഐആറിനോടുള്ള വിമർശവും വരികളിൽ നിറഞ്ഞുനിൽക്കുന്നു. ബിജെപിയുടെ വോട്ടുകൊള്ളയ്‌ക്കെതിരെയും വർഗീയ പ്രചാരണത്തിനെതിരെയും നാടൊരുമിക്കണമെന്നും പാട്ട് ആഹ്വാനം ചെയ്യുന്നുണ്ട്. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മുൻ സെക്രട്ടറിയായ ബഷീർ ചുങ്കത്തറ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയാണ്.








0 comments