ടിയാർസി പുരസ്കാരം വത്സല ബാലഗോപാലിന് സമ്മാനിച്ചു

ടിയാർസി പുരസ്കാരം വത്സല ബാലഗോപാലിന് പ്രൊഫ. എം എം നാരായണൻ സമ്മാനിക്കുന്നു
പൊന്നാനി
നാടക സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ടിയാർസി (തിരുത്തുമ്മൽ രാമചന്ദ്രൻ) പുരസ്കാരം നാടക നടി വത്സല ബാലഗോപാലിന് സമർപ്പിച്ചു.
ടിയാർസി കലാ-സാംസ്കാരിക വേദിയും റെഡ്പവർ ജിസിസി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പനമ്പാട് നവോദയം പരിസരത്ത് (കണ്ണത്ത് പ്രേമചന്ദ്രൻ നഗറിൽ) നടന്ന ടിയാർസി അനുസ്മരണ പ്രഭാഷണവും നാലാമത് പുരസ്കാര സമർപ്പണവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ. എം എം നാരായണൻ നിർവഹിച്ചു.
ടിആർസി കലാസാംസ്കാരിക വേദി വൈസ് ചെയർമാൻ എൻ രഞ്ജിത്ത് അധ്യക്ഷനായി. റെഡ് പവർ ജിസിസി മെമ്പർ കുഞ്ഞിമോൻ ക്യാഷ് അവാർഡ് കൈമാറി. കലാ-സാംസ്കാരിക, പൊതുപ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ പി രാജൻ, ഇ ഹൈദരലി, ശോഭ ബാലൻ, കൃഷ്ണൻ മാറഞ്ചേരി എന്നിവരെ ആദരിച്ചു. മർവമുഹമ്മദ് കുട്ടി(പ്രിയദർശൻ), എ പി വാസു എന്നിവർ സംസാരിച്ചു. എം ആർ രജീഷ് സ്വാഗതവും രവീന്ദ്രൻ തിരുത്തുമ്മൽ നന്ദിയും പറഞ്ഞു.








0 comments