ഗാസയ്‌ക്കായി മഅദനിൽ പ്രാര്‍ഥനാ സംഗമം

ഗാസയ്‌ക്കായി മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമത്തിന് മഅദിന്‍ അക്കാദമി ചെയര്‍മാൻ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു
മലപ്പുറം യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗാസയ്‌ക്കായി സ്വലാത്ത് നഗര്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പ്രത്യേക പ്രാര്‍ഥനാ സംഗമം നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആഹ്വാന പ്രകാരമാണ് വിശ്വാസികൾ ഒത്തുകൂടിയത്. മഅദിന്‍ അക്കാദമി ചെയര്‍മാൻ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാർഥനയ്‌ക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹിം ബാഖവി അധ്യക്ഷനായി. കെ വി തങ്ങള്‍ കരുവന്‍തിരുത്തി, മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, നദീര്‍ അല്‍ ബുഖാരി കരുവന്‍തിരുത്തി, ഖാസിം ജമലുല്ലൈലി പള്ളിക്കല്‍ ബസാര്‍, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുള്ള അമാനി പെരുമുഖം എന്നിവര്‍ സംസാരിച്ചു.









0 comments