Deshabhimani

ജില്ലാ ഇൻക്ലൂസീവ് 
കായികമേള

ഷമ്മാസ് ഹീറോയാ... ഹീറോ

a

ജില്ലാ ഇന്‍ക്ലൂസീവ് കായികമേളയിലെ കാഴ്ചപരിമിതരുടെ 100 മീറ്ററില്‍ 
ഒന്നാമതെത്തിയ മുഹമ്മദ് ഷമ്മാസും (വലത്‌) ഗൈ‍ഡ് റണ്ണര്‍ ടി മുഹമ്മദ് യാസിറും

avatar
പി അഭിഷേക്

Published on Sep 30, 2026, 12:47 AM | 1 min read

മഞ്ചേരി

കഴിഞ്ഞവര്‍ഷം നിരാശയോടെയാണ് മുഹമ്മദ് ഷമ്മാസ് സംസ്ഥാന ഇന്‍ക്ലൂസീവ് കായികമേളയുടെ വേദിവിട്ടത്. കാഴ്ചപരിമിതരുടെ 100 മീറ്ററില്‍ ഓടുന്നതിനിടെ ഗൈഡ് റണ്ണറുടെ കൈയുമായി ബന്ധിപ്പിച്ചിരുന്ന റണ്ണിങ് ടെതര്‍ പൊട്ടിപ്പോയത് പ്രയാസമായി. പക്ഷേ, തളര്‍ന്നിരിക്കാന്‍ അവന്‍ തയ്യാറായില്ല. തിരിച്ചുപിടിച്ച ആത്മവിശ്വാസവുമായി വീണ്ടും ട്രാക്കിലിറങ്ങുകയാണ് താനൂര്‍ കാട്ടിലങ്ങാടി ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥി. ജില്ലാ ഇന്‍ക്ലൂസീവ് കായികമേളയിലെ 100 മീറ്ററില്‍ ഒന്നാമനായി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബന്ധുവായ ടി മുഹമ്മദ് യാസിറായിരുന്നു ഗൈഡ് റണ്ണര്‍. തുടര്‍ച്ചയായ പരിശീലനത്തിലൂടെയാണ് 60 ശതമാനം കാഴ്ചപരിമിതിയുള്ള ഷമ്മാസ് ഉയരങ്ങളിലേക്ക് കയറുന്നത്. 2025ല്‍ മധ്യപ്രദേശ് ഗ്വാളിയോറില്‍ നടന്ന നാഷണല്‍ പാരാ അത്‍ലറ്റിക്സില്‍ 200 മീറ്ററില്‍ വെള്ളിയും 100 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി. ഈവര്‍ഷം നടന്ന സംസ്ഥാന പാരാ അത്‌ലറ്റിക്സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ എന്നിവയില്‍ സ്വര്‍ണം നേടി. ഇന്ത്യന്‍ റഗ്ബി താരം പി മുഹമ്മദ് ആഷിക്കാണ് പരിശീലകന്‍. മുഹമ്മദ് റസല്‍ സബ് ഗൈഡാണ്. മത്സ്യത്തൊഴിലാളികളായ ടി സി സാദിഖലിയുടെയും ആയിഷമോളുടെയും മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home