ad
Deshabhimani

പെരിന്തൽമണ്ണ വട്ടപ്പാറയിൽ *പുലിയെ കണ്ടതായി നാട്ടുകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2025, 01:27 AM | 1 min read


പെരിന്തൽമണ്ണ

പെരിന്തൽമണ്ണ നഗരസഭയിലെ ജെ എൻ റോഡ് വട്ടപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. തിങ്കൾ രാത്രി പത്തോടെ പത്തത്ത് ഷമീറിന്റെ വീടിനുസമീപത്താണ് പുലിയെ കണ്ടത്. പൂച്ചയുടെ നിര്‍ത്താതെയുള്ള കരച്ചിൽ കേട്ടിരുന്നു. പിന്നിട്ട് വീട്ടുകാർ പുറത്തിറങ്ങി ടോർച്ചടിച്ച് നോക്കിയതിൽ പുലി പൊന്തക്കാട്ടിലേക്ക് പോയി. പേടിച്ച പൂച്ച മരത്തിൽ കയറിയതായും പറയുന്നു.

വാർഡ് കൗൺസിലർ പത്തത്ത് ജാഫർ വനംവകുപ്പിൽ അറിയിച്ചതോടെ ചൊവ്വ രാവിലെ നിലമ്പൂർ ആർആർടി ഡെപ്യൂട്ടി ഓഫീസർ മനോജ് കുമാർ, ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷന്‍ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് പൊന്തക്കാടുകൾ നിറഞ്ഞ തെങ്ങിൻതോപ്പുകളാണ്. ഇവിടെ കാട്ടുപന്നി, തെരുവുനായ എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ പുലി എത്താൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.

എന്നാൽ മറ്റ്‌ തെളിവുകൾ ലഭിക്കാത്തതിനാൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ല. ഒരുമാസംമുമ്പ്‌ നഗരസഭ 26–-ാം വാർഡിൽ തോട്ടക്കരയിൽ പുലിയെ കണ്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home