ad
Deshabhimani

ഡിവൈഎഫ്‌ഐ വിതരണംചെയ്‌തു 51,60,735 പൊതിച്ചോറുകൾ

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡ‍ിവൈഎഫ്ഐ ഹൃദയപൂര്‍വം പദ്ധതിയില്‍ പൊതിച്ചോര്‍ നല്‍കുന്നു

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡ‍ിവൈഎഫ്ഐ ഹൃദയപൂര്‍വം പദ്ധതിയില്‍ പൊതിച്ചോര്‍ നല്‍കുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 12:28 AM | 1 min read

മലപ്പുറം

2017 ജൂലൈ 14ന്‌ കൊണ്ടോട്ടി ബ്ലോക്ക്‌ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകി തുടക്കം. വർഷങ്ങൾ പിന്നിടുന്പോൾ, ചൊവ്വാഴ്‌ചവരെ ജില്ലയിലെ വിവിധ ആശുപത്രികളിലായി ഡിവൈഎഫ്‌ഐ വിതരണംചെയ്‌തത്‌ 51,60,735 പൊതിച്ചോറുകൾ. ഇതിനിടെ പ്രളയവും നിപ്പയും കോവിഡ്‌ മഹാമാ രിയുമെല്ലാം നാടിനെ നിശ്‌ചലമാക്കിയപ്പോഴും പകച്ചുനിൽക്കാതെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വീടുകളിലെത്തി ശേഖരിച്ച സ്‌നേഹപ്പൊതികളുമായി സർക്കാർ ആശുപത്രികളിലേക്ക്‌ കുതിച്ചു, ചികിത്സയിൽ കഴിയുന്നവരുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പകറ്റാൻ. ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന "ഹൃദയപൂർവം' പദ്ധതിയിൽ "വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ' എന്ന മുദ്രാവാക്യം ഇന്ന്‌ മലയാളികളുടെ വികാരമാണ്‌. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഇതുവരെ 17,01,300 പൊതിച്ചോറുകളാണ്‌ വിതരണംചെയ്‌തത്‌. ശരാശരി 1300 പൊതിച്ചോറുകളാണ്‌ ദിവസവും ഇവിടെ നൽകുന്നത്‌. തിരൂർ ജില്ലാ ജനറൽ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, നിലന്പൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി, മലപ്പുറം, കൊണ്ടോട്ടി, വണ്ടൂർ താലൂക്ക് ആശുപത്രികൾ, വണ്ടൂർ ഹോമിയോ ആശുപത്രി, ചീക്കോട്‌ പൊന്നാട്‌ ആശുപത്രി എന്നിവിടങ്ങളിലും പൊതിച്ചോറുകളെത്തിക്കുന്നുണ്ട്‌. പൊതിച്ചോറുകൾ നൽകാൻ ചുമതലയുള്ള ദിവസം മേഖലാ കമ്മിറ്റികളിലെ ഡിവൈഎഫ്ഐ പ്രവർത്തകർ മഞ്ചേരി, പെരിന്തൽമണ്ണ ആശുപത്രികളിലെ രക്തബാങ്കുകളിലേക്ക്‌ രക്തദാനവും നടത്തുന്നുണ്ട്‌. ജില്ലയിലെ 186 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 2223 യൂണിറ്റുകളാണ്‌ പൊതിച്ചോറ് ശേഖരിക്കുന്നതും അതത്‌ ആശുപത്രികളിലെത്തിച്ച്‌ വിതരണംചെയ്യുന്നതും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home