എരുമമുണ്ട ഇരുനൂറിൽ കാട്ടാന കൃഷി നശിപ്പിച്ചു

എരുമമുണ്ട ഇരുനൂറിൽ കാരിക്കുളം മത്തായിയുടെ കൃഷിയിടം കാട്ടാന നശിപ്പിച്ചനിലയിൽ
എടക്കര
എരുമമുണ്ട ഇരുനൂറിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കാരിക്കുളം മത്തായിയുടെ കമുക് കൃഷിയാണ് നശിപ്പിച്ചത്. മൂന്ന് കാട്ടാനകളാണ് നിരന്തരം കൃഷിയിടത്തിലിറങ്ങുന്നത്. പ്രദേശത്തെ ടാപ്പിങ് തൊഴിലാളിയെയും കാട്ടാന ഓടിച്ചു. കാട്ടാന ശല്യംകാരണം റബർ കൃഷിയും പ്രതിസന്ധിയിലാണ്. പ്രദേശത്ത് സോളാർ ഫെൻസിങ് സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.








0 comments