അമീബിക് മസ്തിഷ്കജ്വരം
പ്രതിരോധ പ്രവർത്തനങ്ങളുമായി യൂത്ത് ബ്രിഗേഡ്

മൂന്നിയൂർ പഞ്ചായത്തിലെ തയ്യിലക്കടവ് പരീക്കുളം ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദിന്റെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്യുന്നു
മലപ്പുറം
അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്. വള്ളിക്കുന്ന് ബ്ലോക്ക് മൂന്നിയൂർ പഞ്ചായത്തിലെ തയ്യിലക്കടവ് പരീക്കുളം യൂത്ത് ബ്രിഗേഡ് ക്ലോറിനേറ്റ് ചെയ്തു. ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനംചെയ്തു. ടി പി നന്ദു അധ്യക്ഷനായി. മൂന്നിയൂർ പഞ്ചായത്ത് ജെഎച്ച്‌ഐ കെ എം ജയ്സൽ, ആശാ വർക്കർ തങ്ക, മൈഥിലി, കെ അഖിൽ, എം ബീരാൻ കോയ, ദീപ്ഷി, എൻ കെ ജംഷീദ്, എം എം അബൂബക്കർ ഹാജി, എം ജംഷീർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൾ വാഹിദ് സ്വാഗതവും ടി ജിഷ്‌ണു നന്ദിയും പറഞ്ഞു. വരുംദിവസങ്ങളിലും ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യും.








0 comments