Deshabhimani

സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്ബോള്‍

കോഴിക്കോടിന് കിരീടം

a

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്ബോളില്‍ ചാമ്പ്യന്മാരായ കോഴിക്കോട് ജില്ലാ ടീം

വെബ് ഡെസ്ക്

Published on Nov 05, 2026, 12:27 AM | 1 min read

മലപ്പുറം

കോട്ടപ്പടി സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് ജില്ല ജേതാക്കളായി. ഫൈനലില്‍ തൃശൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സെമി ഫൈനലില്‍ തൃശൂര്‍ എറണാകുളത്തെയും കോഴിക്കോട് മലപ്പുറത്തെയും തോല്‍പ്പിച്ചു. ലൂസേഴ്സ് ഫൈനലില്‍നിന്ന് എറണാകുളം പിന്മാറിയതോടെ മലപ്പുറത്തിന് മൂന്നാംസ്ഥാനം ലഭിച്ചു.

ടൂര്‍ണമെന്റിലെ മികച്ച മുന്നേറ്റ താരമായി കോഴിക്കോടിന്റെ താഹിര്‍ സമാന്‍, പ്രതിരോധ താരമായി കോഴിക്കോടിന്റെ കെ ഒ ജിയാദ് ഹസന്‍, ഗോള്‍ കീപ്പറായി പാലക്കാടിന്റെ ടി ഷെമീര്‍ എന്നിവരെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ എഡിഎം പി ഒ സാദിഖ് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കെ വി അന്‍വര്‍ അധ്യക്ഷനായി. മലപ്പുറം നഗരസഭാ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഹാരിസ് ആമിയന്‍, എം സാദിഖ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം സി സുരേഷ് സ്വാഗതവും സെക്രട്ടറി മുരുകന്‍ രാജ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home