Deshabhimani

എടപ്പാളിൽ ചുമട്ടുതൊഴിലാളിയെ മര്‍ദിച്ചതിൽ വ്യാപക പ്രതിഷേധം

a

ചുമട്ടുതൊഴിലാളിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ സിഐടിയു നേതൃത്വത്തിൽ എടപ്പാൾ ചുങ്കത്ത് നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Nov 06, 2026, 12:17 AM | 1 min read

എടപ്പാൾ

എടപ്പാളില്‍ സിഐടിയുകാരനായ ചുമട്ടുതൊഴിലാളിയെ വിശ്രമകേന്ദ്രത്തില്‍ കയറി മര്‍ദിച്ചതില്‍ വ്യാപക പ്രതിഷേധം. തൊഴിലാളികള്‍ എടപ്പാള്‍ ജങ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി. സിഐടിയു എടപ്പാള്‍ ടൗണ്‍ സ്റ്റാന്‍ഡ് ചുമട്ടുതൊഴിലാളിയായ ഉദിനിക്കര സ്വദേശി അബീഷി (41)നാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച പകല്‍ 12.30ഓടെയാണ് സംഭവം. കയറ്റിറക്ക് കഴിഞ്ഞ് എടപ്പാള്‍ മേല്‍പ്പാലത്തിനടിയിലെ വിശ്രമ കേന്ദ്രത്തില്‍ ഇരിക്കുന്നതിനിടെ വട്ടംകുളം പഞ്ചായത്ത് മുന്‍ അംഗവും ജനകീയ മുന്നണിയുടെ നേതാവുമായ ഇ എസ് സുകുമാരനാണ് യുഡിഎഫ് പിന്തുണയോടെ അബീഷിനെ മര്‍ദിച്ചവശനാക്കിയത്. എല്ലാത്തിന്റെയും തൊഴില്‍ കളയുമെന്നും അതിനുള്ള പണി തുടങ്ങിക്കഴിഞ്ഞതായും ഭീഷണി മുഴക്കിയായിരുന്നു ആക്രമണം. കൈക്കും പുറംഭാഗത്തും തോളിനും പരിക്കേറ്റ അബീഷിനെ ശുകപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഐടിയു നേതൃത്വം കൊടുക്കുന്ന 20ഓളം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന പൂളാണ് എടപ്പാള്‍ ചുങ്കം. പൂളിനകത്ത് വന്ന ഒഴിവുകള്‍ നികത്താന്‍ സിഐടിയു തൊഴിലാളികള്‍ തീരുമാനിച്ച് പുതിയ തൊഴിലാളികളുടെ കാര്‍ഡ് അനുവദിക്കാൻ അപേക്ഷ കൊടുത്തിരുന്നു. അപേക്ഷ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ തൊഴില്‍ മന്ത്രിയെ ഉപയോഗപ്പെടുത്തി സിഐടിയു തൊഴിലാളികള്‍ കൊടുത്ത അപേക്ഷ നിരസിക്കാനാണ്‌ നീക്കം.

പ്രതിഷേധ പ്രകടനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം ബി ഫൈസല്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം എടപ്പാള്‍ ഏരിയാ സെക്രട്ടറി ടി സത്യന്‍, വി വി കുഞ്ഞുമുഹമ്മദ്, എം അജയ്‌ഘോഷ്, കെ പി മോഹനന്‍, കെ വി കുമാരന്‍, എം മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home